വാഷിംഗ്ടൺ: കൊറോണ ഡെൽറ്റാ വകഭേദ ഭീതിയിൽ അമേരിക്ക. ഇന്നു നടക്കേണ്ട സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പകിട്ട് കുറയുമോ എന്ന ആശങ്കിലാണ് വൈറ്റ്ഹൗസ്. വൈറ്റ്ഹൗസിലെ സൗത്ത് ലോണെന്ന് വിളിക്കപ്പെടുന്ന ഭാഗത്താണ് പരിപാടി നടക്കേണ്ടത്. ജോ ബൈഡൻ സന്ദേശം നൽകേണ്ട പരിപാടിയാണ് അനിശ്ചിതത്വത്തിലായത്. ആയിരത്തോളം ആരോഗ്യ-സുരക്ഷാ പ്രവർത്തകരെ പ്രത്യേക ക്ഷണിതാക്കളായി വിളിച്ചാണ് ഇന്നത്തെ പരിപാടി ആസുത്രണം ചെയ്തത്. അവരെ ആദരിക്കാനും ഉദ്ദേശിച്ചിരുന്നു. പരിപാടിയിൽ ഭേദഗതിക്ക് സാദ്ധ്യതയുള്ളതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ പല പ്രദേശങ്ങളും കൊറോണയുടെ പിടിയിലാണ്. മാത്രമല്ല ഡെൽറ്റാ വകഭേദം പടരുന്ന സാഹചര്യമാണുള്ളത്. വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരോട് കൊറോ ണയുടെ പുതിയ വകഭേദത്തിന്റെ വ്യാപന റിപ്പോർട്ട് ബൈഡൻ ആവശ്യപ്പെട്ടിരുന്നു. ഡെൽറ്റാ വകഭേദത്തിന് എത്രകണ്ട് അപകട സാദ്ധ്യതയുണ്ടെന്ന വിഷയത്തിൽ ജോ ബൈഡൻ ഇന്നലേയും ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.
അതേസമയം ആഘോഷങ്ങൾ ആരംഭിച്ച വിവിധ മേഖലകളിൽ ബൈഡൻ യാത്ര ചെയ്യുകയാണ്. അമേരിക്ക ഒറ്റക്കെട്ടായി മടങ്ങിവരികയാണ് എന്ന സന്ദേശമാണ് ഭരണകൂടം നൽകുന്നത്. പരേഡുകളും പൊതുമൈതാനത്തെ ഭക്ഷണം പാകം ചെയ്തുകൊണ്ടുള്ള കൂട്ടായ്മകളും ക്യാമ്പ് ഫയറുകളും അരങ്ങേറുകയാണ്. ട്രാവേഴ്സ് സിറ്റി, മിഷിഗൺ എന്നിവടങ്ങളിലെ ചെറി ഫെസ്റ്റിലും ബൈഡൻ ഇന്നലെ പങ്കെടുത്തു.
Comments