തിരുവനന്തപുരം; എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന് സിപിഎം. ഫാദർ സ്റ്റാൻ സാമിയുടെ മരണത്തെ തുടർന്നാണ് സിപിഎമ്മിന്റെ ആവശ്യം. സിപിഎം കേരള എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പാർട്ടി ആവശ്യമുന്നയിച്ചിരിക്കുന്നത്.
ഭീമ കോറേഗാവ് കേസിൽ മാവോയിസ്റ്റ് ബന്ധത്തെ തുടർന്നാണ് ഫാ. സ്റ്റാന്‍ സാമിയെ അറസ്റ്റു ചെയ്തത്. ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയായിരുന്നു മരണം.
മേയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കൊവിഡാനന്തര ചികില്‍സയിലായിരുന്നു ഫാ. സ്റ്റാന്‍ സാമി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു മരണം. രാവിലെ ഹൃദയാഘാതം സംഭവിക്കുകയും ആരോഗ്യനില മോശമാവുകയും ചെയ്യുകയായിരുന്നു. മരണം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
Comments