പ്രകൃതി ഒരുക്കിയിട്ടുളള വിസ്മയക്കാഴ്ചകള്‍ നാം കരുതുന്നതിനെക്കാള്‍ ഉയരത്തിലാണ്. പലപ്പോഴും അവ പ്രവചനങ്ങള്‍ക്കും വിവരണങ്ങൾക്കുമെല്ലാം അതീതമാണ്. പലതരത്തിലുള്ള അത്ഭുതക്കാഴ്ചകളും കൗതുകക്കാഴ്ചകളുമെല്ലാം പ്രകൃതി ഒരുക്കാറുണ്ട്. അത്തരത്തിലുളള ഒരു ദൃശ്യവിരുന്നാണ് ഇപ്പോള്‍ ജന ശ്രദ്ധ പിടിച്ചു പറ്റുന്നത്.
മിസോറാമിന്റെ തലസ്ഥാനമായ ഐസോളില്‍ നിന്നുള്ള വിസ്മയ കാഴ്ചയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ആദ്യ കാഴ്ചയില്‍ ഈ ദൃശ്യം കണ്ടാല്‍ കൂറ്റന്‍ വെള്ളച്ചാട്ടം താഴേയ്ക്ക് പതിക്കുന്നതായി തോന്നും. എന്നാല്‍ ഇത് വെള്ളച്ചാട്ടമല്ല. ഐസോളിലെ മേഘക്കൂട്ടങ്ങളാണ്.
ഈ മനോഹര കാഴ്ച ഇതിനോടകം തന്നെ നിരവധിപ്പേര്‍ കണ്ടു കഴിഞ്ഞു. കാഴ്ചയില്‍ ഏറെ മനോഹരമാണ് ഈ ദൃശ്യങ്ങള്‍. വെളളച്ചാട്ടത്തില്‍ നിന്നും വേറിട്ട ഈ മേഘച്ചാട്ടം വളെരെ പെട്ടന്നാണ് വൈറലായത്. ഇത്തരത്തില്‍ ആളുകളെ അദ്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ചകള്‍ പ്രകൃതി നമ്മുക്കു ചുറ്റുമായി ഒരുക്കിയിട്ടുണ്ട്.
Comments