3 ദിവസത്തെ ബാറ്ററി ലൈഫും, 3 വര്‍ഷ സുരക്ഷാ അപ്ഡേറ്റുകളുമായി നോക്കിയ ജി20 ഇന്ത്യയില്‍ അവതരിപ്പിച്ചു
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

3 ദിവസത്തെ ബാറ്ററി ലൈഫും, 3 വര്‍ഷ സുരക്ഷാ അപ്ഡേറ്റുകളുമായി നോക്കിയ ജി20 ഇന്ത്യയില്‍ അവതരിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2021, 05:22 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഒട്ടേറെ സവിശേഷതകളുമായി എത്തുന്ന നോക്കിയ ജി20 ഇന്ത്യയില്‍ അവതരിപ്പിച്ച് എച്ച്എംഡി ഗ്ലോബല്‍. നോക്കിയയുടെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ മൂന്ന് ദിവസത്തെ ബാറ്ററി ലൈഫാണ് നോക്കിയ ജി20 വാഗ്ദാനം ചെയ്യുന്നത്. രണ്ട് വര്‍ഷത്തെ ഓപറേറ്റിങ് സിസ്റ്റം അപ്ഡേറ്റുകള്‍ക്കൊപ്പം ഉപഭോക്താവിന്റെ ഡാറ്റ പരമാവധി സുരക്ഷിതമായി സൂക്ഷിക്കാന്‍ സഹായിക്കുന്നതിന് മൂന്ന് വര്‍ഷത്തെ പ്രതിമാസ സുരക്ഷാ അപ്ഡേറ്റുകളും നോക്കിയ ജി20 ഉറപ്പ് നല്‍കുന്നു. വൈഡ് ആംഗിള്‍, മാക്രോ ലെന്‍സ്, ശക്തമായ എഐ ഇമേജിങ് മോഡുകള്‍, ഓസോ ഓഡിയോ, വിപുലമായ സ്റ്റോറേജ് എന്നിവ ഉള്‍ക്കൊള്ളുന്ന 48എംപി ക്വാഡ് ക്യാമറയുള്ളതിനാല്‍ നോക്കിയ ജി20 എവിടെയായിരുന്നാലും ഒരു ക്രിയേറ്റീവ് സ്റ്റുഡിയോ കൂടിയായിരിക്കും.

2021ലെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അവതരണങ്ങളിലൊന്നാണ് നോക്കിയ ജി20 എന്ന് എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു. പ്രീമിയം ഡിസൈന്‍, ഏറ്റവും പുതിയ സവിശേഷതകള്‍, വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ തുടങ്ങി ആധുനിക സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ ആവശ്യകതകള്‍ കണക്കിലെടുത്താണ് തങ്ങള്‍ ഈ ഫോണ്‍ രൂപകല്‍പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്തത്. നിങ്ങള്‍ക്ക് ദീര്‍ഘനേരം ഉപയോഗിക്കാനും കഴിയുന്ന ഒരു ഫോണായിരിക്കും നോക്കിയ ജി20 എന്ന് സന്‍മീത് സിങ് കൊച്ചാര്‍ കൂട്ടിച്ചേര്‍ത്തു.

മീഡിയാടെക് ജി35 പ്രോസസറാണ് നോക്കിയ ജി20യുടെ കരുത്ത്. മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റം ഉള്ളതിനാല്‍ തടസമില്ലാത്ത രീതിയില്‍ ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുകയും മാറ്റുകയും ചെയ്യാം. ഫെയ്സ്, സൈഡ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് പോലുള്ള മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകളും ഇതില്‍ ഉള്‍പ്പെടും.

48എംപി ക്വാഡ് ക്യാമറയും 8എംപി മുന്‍ ക്യാമറയുമാണ് ഫോണിന്. ടിയര്‍ട്രോപ്പ് ഡിസ്പ്ലേയ്‌ക്കൊപ്പം ബ്രൈറ്റ്നെസ് എളുപ്പം കൈകാര്യം ചെയ്യാനാവുന്ന വിധത്തിലാണ് 6.5 എച്ച്ഡി+ സ്‌ക്രീന്‍. മേന്മയേറിയ നിര്‍മാണ വൈദഗ്ധ്യത്തോടെ നോര്‍ഡിക് ഡിസൈനില്‍ എത്തുന്ന നോക്കിയ ജി20യ്‌ക്ക് സ്ലിംലൈനോടു കൂടിയ ഭാരം കുറഞ്ഞ, ദൃഢമായ കെയ്സുകളാണുള്ളത്. പോക്കറ്റിലും കൈവശം വയ്‌ക്കാനും എളുപ്പമാണെന്നതിന് പുറമെ, ത്രീഡി നാനോടെക്സ്ചേര്‍ഡ് പിന്‍ഭാഗ കവര്‍ ഫോണ്‍ കയ്യില്‍ നിന്ന് എളുപ്പത്തില്‍ വഴുതിപ്പോകില്ലെന്നും ഉറപ്പാക്കുന്നു.

4ജിബി റാം/64 ജിബി സ്റ്റോറോജോടെ നൈറ്റ്, ഗ്ലേസിയര്‍ നിറഭേദങ്ങളില്‍ നോക്കിയ ജി20 ലഭ്യമാവും. 12,999 രൂപയാണ് വില. ആമസോണ്‍, നോക്കിയ ഡോട്ട് കോം/ഫോണ്‍ എന്നിവ വഴി പ്രീബുക്കിങ് തുടങ്ങി. ഇരു പ്ലാറ്റ്ഫോമുകളിലും ജൂലൈ 15 മുതല്‍ നോക്കിയ ജി20 വില്‍പനക്ക് ലഭ്യമാവും. ആമസോണ്‍, നോക്കിയ ഡോട്ട് കോം/ഫോണ്‍ വഴി നോക്കിയ ജി20 മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഫോണ്‍ വിലയില്‍ 500 രൂപയോ, അല്ലെങ്കില്‍ നോക്കിയ ജി20 ഫോണും നോക്കിയ പവര്‍ ഇയര്‍ബഡ്സ് ലൈറ്റും ഒരുമിച്ച് വാങ്ങുമ്പോള്‍ 2099 രൂപയോ ഇളവ് ലഭിക്കും.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies