തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. അഞ്ച് ദിവസം അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട്.
നാളെ ഇടുക്കി, കണ്ണൂർ ജില്ലകളിലും ജുലൈ പതിനൊന്നിന് കോഴിക്കോട്, വയനാട് ജില്ലകളിലും ജുലൈ 12ന് കണ്ണൂർ ജില്ലയിലും ഓറഞ്ച് അലർട്ടുണ്ട്. നാളെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ട്.
ഈ മാസം 11 ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് .
Comments