വീണ്ടും വ്യവസായ മാതൃകയായി ഗുജറാത്ത്; റെയിൽവേ സ്റ്റേഷന് മുകളിൽ പഞ്ചനക്ഷത്രഹോട്ടൽ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും വ്യവസായ മാതൃകയായി ഗുജറാത്ത്; റെയിൽവേ സ്റ്റേഷന് മുകളിൽ പഞ്ചനക്ഷത്രഹോട്ടൽ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2021, 09:40 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: കേരളം ഉൾപ്പെടെയുളള മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന വികസന മോഡലുകൾ വീണ്ടും അവതരിപ്പിക്കുകയാണ് ഗുജറാത്ത്. ഗാന്ധിനഗർ റെയിൽവേ സ്റ്റേഷന് മുകളിൽ പണികഴിപ്പിച്ച 318 മുറികൾ ഉളള പഞ്ചനക്ഷത്ര ഹോട്ടലും സമുദ്രക്കാഴ്ചകൾ കോർത്തിണക്കി 264 കോടി രൂപ മുടക്കി നിർമ്മിച്ച അക്വാട്ടിക് ഗാലറിയും ഉൾപ്പെടെയുളള പദ്ധതികൾ വെള്ളിയാഴ്ച പ്രധാനമന്ത്രി നാടിന് സമർപ്പിക്കും.

പുതുക്കിപണിത റെയിൽവേ സ്റ്റേഷന് മുകളിലാണ് പഞ്ചനക്ഷത്രഹോട്ടലും പണികഴിപ്പിച്ചിട്ടുളളത്. 790 കോടി രൂപ മുടക്കിയാണ് ഹോട്ടൽ നിർമിച്ചത്. 7400 ചതുരശ്ര അടിയിൽ എല്ലാവിധ ആഢംബര സൗകര്യങ്ങളോടും കൂടി ഒരുക്കിയിട്ടുളള ഹോട്ടലിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനിക്കാണ്.

വെളളിയാഴ്ച വീഡിയോ കോൺഫറൻസ് വഴി ഹോട്ടൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിക്കുമെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. രാജ്യത്ത് പലയിടത്തും മാതൃകയാക്കാവുന്ന പദ്ധതിയാണിത്. 2017 ൽ ആരംഭിച്ച റെയിൽവേ സ്റ്റേഷന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി തന്നെയാണ് തറക്കല്ലിട്ടത്. വിവിധ പരിപാടികൾക്കായി സംസ്ഥാനത്ത് എത്തുന്ന വിദേശികളായ അതിഥികൾക്ക് ഉൾപ്പെടെ ഇവിടെ താമസ സൗകര്യമൊരുക്കാനാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

സെമിനാറുകളും കോൺഫറൻസുകളും നടക്കുന്ന മഹാത്മാ മന്ദിർ കൺവെൻഷൻ സെന്ററിന്റെ എതിർവശമാണ് ഹോട്ടൽ. ഇവിടെ സെമിനാറുകൾക്കും പരിപാടികൾക്കും എത്തുന്ന മറ്റ് സംസ്ഥാനങ്ങളിലെ അതിഥികൾക്കും വിദേശികൾക്കും ഹോട്ടൽ പ്രയോജനപ്പെടും.

അഹമ്മദാബാദിലെ മറ്റ് മൂന്ന് പദ്ധതികൾ കൂടി പ്രധാനമന്ത്രി വെള്ളിയാഴ്ച വെർച്വലായി ഉദ്ഘാടനം ചെയ്യും. 264 കോടി മുടക്കി നിർമിച്ച അക്വാട്ടിക് ഗാലറി, റോബോട്ടിക് ഗാലറി, നേച്ചർ പാർക്ക് എന്നിവയാണ് മറ്റ് പദ്ധതികൾ. 68 വലിയ ടാങ്കുകളിൽ സമുദ്രത്തിനുളളിലെ അത്ഭുതങ്ങൾ ഒരുക്കിയിട്ടുളളതാണ് അക്വാട്ടിക് ഗാലറി. രാജ്യത്ത് തന്നെ ഇത്തരത്തിൽ ഒരു പദ്ധതി ആദ്യമാണ്. 28 മീറ്റർ ദൂരത്തിൽ വെളളത്തിനടിയിലൂടെയുളള അണ്ടർ വാട്ടർ വോക്ക് വേ ടണലും ഗാലറിയുടെ പ്രത്യേകതയാണ്.

 

Tags: Narendra Modiprime ministerfive-star hotel
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies