തെരഞ്ഞെടുപ്പ് മുന്നൊരുക്കം; പ്രിയങ്ക യുപിയിൽ; മാദ്ധ്യമശ്രദ്ധ നേടാൻ ബിജെപി സർക്കാരിനെതിരേ പ്രതിഷേധവും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെരഞ്ഞെടുപ്പ് മുന്നൊരുക്കം; പ്രിയങ്ക യുപിയിൽ; മാദ്ധ്യമശ്രദ്ധ നേടാൻ ബിജെപി സർക്കാരിനെതിരേ പ്രതിഷേധവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2021, 10:42 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര യുപിയിലെത്തി. മാദ്ധ്യമശ്രദ്ധ നേടാൻ ബിജെപി സർക്കാരിനെതിരായ പ്രതിഷേധത്തോടെയാണ് പ്രിയങ്ക സന്ദർശനം ആരംഭിച്ചത്.

ഉച്ചയോടെ ചൗധരി ചരൺസിംഗ് വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഹസ്‌റത്ഗഞ്ച് ജിപിഒ പാർക്കിലെ ഗാന്ധി പ്രതിമയ്‌ക്ക് മുൻപിലായിരുന്നു രണ്ടര മണിക്കൂർ മൗനവ്രതം ഇരുന്നത്. സംസ്ഥാന സർക്കാരിന്റെ ജംഗിൾ രാജ് അവസാനിപ്പിക്കാനും ഏകാധിപത്യഭരണം പിഴുതെറിയാനുമാണ് മൗനവ്രതം ഇരുന്നതെന്നായിരുന്നു പ്രിയങ്കയുടെ വാക്കുകൾ.

അടുത്തിടെ യുപിയിൽ നടന്ന തെരഞ്ഞെടുപ്പിലെല്ലാം കോൺഗ്രസ് പാടെ തകർന്നടിഞ്ഞിരുന്നു. ഇതിനിടയിലാണ് പാർട്ടിക്ക് പുതുജീവൻ നൽകാൻ പ്രിയങ്കയുടെ വരവ്. യോഗി സർക്കാരിനെ വിമർശിച്ചുകൊണ്ടായിരുന്നു പ്രിയങ്ക മാദ്ധ്യമങ്ങളോട് സംസാരിച്ചത്.

കൊറോണ പ്രതിരോധത്തിൽ ഉൾപ്പെടെ യോഗി സർക്കാർ നടത്തിയ മികച്ച പ്രകടനത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രിയുടെ വാക്കുകളെയും പ്രിയങ്ക വിമർശിച്ചു. കൊറോണയുടെ രണ്ടാം തരംഗത്തിൽ യോഗി സർക്കാർ അലംഭാവം കാണിച്ചുവെന്ന യാഥാർത്ഥ്യം പ്രധാനമന്ത്രിയുടെ സർട്ടിഫിക്കറ്റ് കൊണ്ടു മൂടിവെയ്‌ക്കാനാകില്ലെന്ന് പ്രിയങ്ക പറഞ്ഞു. യുപിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് അവർ കൂട്ടിച്ചേർത്തു.

പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലുവുമൊത്ത് കോൺഗ്രസ് ആസ്ഥാനത്തെത്തിയ പ്രിയങ്ക അവിടെ സ്ഥാപിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിമയും അനാശ്ചാദനം ചെയ്തു. പാർട്ടി ജില്ലാ നേതാക്കൻമാരുമായും വിവിധ കർഷക സംഘടനാ പ്രതിനിധികളുമായും മുൻ എംപിമാരുമായും എംഎൽഎമാരുമായും പ്രിയങ്ക ആശയവിനിമയം നടത്തും. ശനിയാഴ്ച അമേഠിയിലെയും റായ്ബറേലിയിലെയും ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷൻമാരുമായും പ്രിയങ്ക ചർച്ച നടത്തും.

Tags: yogi govtCongressUPpriyanka gandhiProtest
Share
Tweet
SendShare

More News from this section

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies