വാഷിംഗ്ടൺ: അമേരിക്കയുടെ തലസ്ഥാന നഗരത്തിൽ വെടിവെപ്പ്. വാഷിംഗ്ടണിൽ നടന്ന വെടിവെപ്പിൽ ആറു വയസ്സുകാരി കൊല്ലപ്പെട്ടു. അക്രമിയുടെ വെടിയേറ്റ് അഞ്ചുപേർക്ക് പരിക്കേറ്റതായും മെട്രോപോളീറ്റൻ പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. മാർട്ടിൻ ലൂഥർ കിംഗ് അവന്യൂവിലും മൽകം ടെൻ അവന്യൂവിലുമാണ് വെടിവെപ്പുണ്ടായത്.
പരിക്കേറ്റവരിൽ മൂന്ന് പേർ പുരുഷന്മാരും രണ്ടുപേർ സ്ത്രീകളുമാണ്. ഇന്നലെ രാത്രിയിലാണ് അക്രമം നടന്നത്. അക്രമി ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.വാഷിംഗ്ടൺ നഗരത്തിന്റെ തെക്കൻ മേഖലയിലാണ് വെടിവെപ്പുണ്ടായത്. കടും നിറത്തിലുള്ള വാഹനത്തിലെത്തിയ അക്രമിയാണ് വെടിയുതിർത്തതെന്നാണ് നിഗമനം. മറ്റു വിവരങ്ങൾ ലഭ്യമല്ല.
Comments