ഒട്ടാവ : കാനഡയിൽ മസ്ജിദിന് നേരെ ആക്രമണം. മസ്ജിദ് കെട്ടിടം അജ്ഞാത സംഘം അടിച്ച് തകർത്തു. കേംബ്രിഡ്ജിലെ ബൈത്തുൾ കരീം മസ്ജിദിന് നേരെയാണ് ആക്രമണം ഉണ്ടായത്.
വൈകീട്ടോടെയായിരുന്നു ആക്രമണം എന്നാണ് കനേഡിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മസ്ജിദിൽ പ്രാർത്ഥനയ്ക്കായി എത്തിയ വിശ്വാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. മസ്ജിദിനകത്തെ മുഴുവൻ മുറികളും ആക്രമണത്തിൽ തകർന്നിട്ടുണ്ട്. അടുക്കളയിലെ സാധനങ്ങളും നശിപ്പിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ ആരാണെന്നകാര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാധാനാലയങ്ങൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ അനുവദിക്കാനാകില്ലെന്ന് കേംബ്രിഡ്ജ് മേയർ കാതറീൻമക് ഗ്രേയ് പറഞ്ഞു.
Comments