കണ്ണൂർ : വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മയ്യിൽ സ്വദേശി വൈശാഖിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നുമാണ് ഇയാൾ കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്. 612 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണത്തിന് വിപണിയിൽ 30 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.
കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.
കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. 32 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശി പിടിയിലായിരുന്നു.
Comments