കോഴിക്കോട്: ഇറാഖ് തീരത്ത് കപ്പലിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുൽരാജ് ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂലായ് 13നാണ് അപകടമുണ്ടായതെന്നാണ് വിവരം.
എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുൽരാജ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുളളൂ. പേർഷ്യൻ ഉൾക്കടലിൽ ഉണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാരടക്കം ഒൻപത് പേർ മരിച്ചിരുന്നു.
Comments