ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഒരാൾ മരിച്ചു. അവന്തിപോറയിലെ ത്രാലിലാണ് സംഭവം. ലുർഗാം സ്വദേശിയായ ജാവേദ് മാലിക്കാണ് മരിച്ചത്.
ഇന്ന് രാത്രിയോടെയാണ് ആക്രമണം നടന്നത്. ജാവേദ് മാലിക്കിന്റെ വീടിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ജാവേദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശം സുരക്ഷാ സേന വളഞ്ഞു. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
Comments