ടോക്കിയോ: ഒളിമ്പിക്സിൽ എന്നും കൗതുകം ഒളിപ്പിക്കുന്ന ജപ്പാൻ ദീപം തെളിയിക്കാൻ അവസരം നൽകിയത് നവോമി ഒസാക്കയ്ക്ക്. ജപ്പാന്റെ ലോകോത്തര ടെന്നീസ് താരമാണ് നവോമി ഒസാക.
ടെന്നീസ് ഗ്രാൻഡ്സ്ലാം കിരീടത്തേക്കാളും ലോക ഒന്നാം നമ്പർ ടെന്നീസ് താരമെന്ന പദവിയേക്കാളും വലിയ നേട്ടമാണ് ഒസാക്കയെ തേടി എത്തിയത്. ജീവിതത്തിലെ അപൂർവ്വ അംഗീകാരമായിട്ടാണ് ദീപം തെളിക്കാൻ നൽകിയ അവസരത്തെ ഒസാക്ക വിശേഷിപ്പിച്ചത്.
അമേരിക്കയിലെ യു.എസ്.ഓപ്പണിലെ വംശീയ വിദ്വേഷത്തിനെതിരേയും ഫ്രഞ്ച് ഓപ്പണിലെ മാദ്ധ്യമ പിടിവാശികൾക്കെതിരേയും ശക്തമായി പ്രതികരിച്ച് ശ്രദ്ധനേടിയ താരമാണ് ഒസാക. ലോകത്തിന് മുന്നിൽ വംശീയവിദ്വേഷത്തിന് എതിരായ സന്ദേശം നൽകുന്ന തീരുമാനമാണ് ജപ്പാൻ എടുത്തതെന്നാണ് കായികലോകത്തിന്റെ വിലയിരുത്തൽ.
Comments