ന്യൂഡൽഹി: കൊറോണ വാക്സിനേഷനിൽ മുന്നേറി ഇന്ത്യ. ഇതുവരെ 42.78കോടി ഡോസ് വാക്സിനുകൾ നൽകി. ജൂൺ 21 ആണ് രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചത്. 42,78,82,261 ഡോസ് വാക്സിൻ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു
രാജ്യത്താകമാനം 52,34,188 സെഷനുകളിലായിട്ടാണ് 42.78 കോടി വാക്സിൻ ഡോസുകൾ ജനങ്ങളിൽ കുത്തിവെച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 42,67,799 ഡോസ് വാക്സിനു കളാണ് നൽകിയത്.
ആരോഗ്യരംഗത്തെ 1,02,83,491 പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 76,74,804 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. കൊറോണ പ്രതിരോധ രംഗത്തുള്ള മുന്നണിപ്രവർത്തകരിൽ 1,78,44,127 പേർക്ക് ആദ്യ ഡോസും ഇവരിൽ തന്നെ 1,07,32,410 പേർ രണ്ടാം ഡോസും സ്വീകരിച്ചുകഴിഞ്ഞു.
18 മുതൽ 44 വരെ പ്രായമുള്ളവരിൽ 13,54,32,522 പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 57,68,314 പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. അറുപതു വയസ്സിന് മുകളിലുള്ളവരിൽ 7,31,64,749 പേർക്ക് ആദ്യ ഡോസും 3,34,56,337 പേർക്ക് രണ്ടാം ഡോസും നൽകി. 45നും 59നും ഇടയിലുള്ള 10,00,94,927 പേർക്ക് ആദ്യ ഡോസും 3,34,30,580 ഡോസ് രണ്ടാം ഡോസും നൽകിയെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
Comments