ശ്രീനഗർ: ജമ്മുകശ്മീർ ഭീകരവേട്ടയിൽ വീണ്ടും നേട്ടവുമായി സൈന്യം. ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ബന്ദിപ്പോറ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരെ സൈന്യം വധിച്ചത്. സുംബ്ലാർ, ബന്ദിപ്പോറാ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു.
വനമേഖലയായ ഷോക്ബാബ പ്രദേശത്താണ് ഭീകരർക്കായി തെരച്ചിൽ നടന്നത്. ഇന്നലെ രാത്രി ഏറ്റുമുട്ടൽ ആരഭിച്ചിരുന്നു. സി.ആർ.പി.എഫിനൊപ്പം കശ്മീർ പോലീസും സംയുക്തമായിട്ടാണ് ഭീകരവേട്ട നടത്തിയത്. ഭീകരരെ സംബന്ധിച്ച് മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോർട്ട്.
Comments