ടോക്യോ: സ്ട്രീറ്റ് സ്കേറ്റിങ്ങിൽ സ്വർണ്ണം നേടി 13 വയസുകാരിയായ മോമിജി നിഷിയ. വനിതകളുടെ സ്ട്രീറ്റ് സ്കേറ്റ് ബോർഡിങ്ങ് ഇനത്തിൽ 15.26 സ്കോറുമായാണ് ജപ്പാന്റെ മോമിജി സ്വർണ്ണം നേടിയത്. റോമിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ മോമിജി വെള്ളി നേടിയിരുന്നു.
ജപ്പാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഒളിമ്പിക്സ് മെഡൽ ജേതാവായി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് മോമിജി. 18 വയസിൽ താഴെയുള്ളവരാണ് സ്ട്രീറ്റ് സ്കേറ്റിങ്ങിൽ മെഡൽ സ്വന്തമാക്കിയ മൂന്ന് പേരും.
വെള്ളി നേടിയ ബ്രസീലിന്റെ റയ്സലിൽ നിമിഷയേക്കാൾ ചെറുപ്പമാണ്. 13 വയസാണ് റയ്സലിലിന്. മൂന്നാം സ്ഥാനത്തെത്തിയ ജപ്പാന്റെ തന്നെ നകയാമയ്ക്ക് 16 വയസ്സാണ് പ്രായം.
ഒളിമ്പിക്സിൽ ആദ്യമായാണ് സ്കേറ്റ് ബോർഡിങ്ങ് മത്സരയിനത്തിൽ ഉൾപ്പെടുത്തിയത്. അതിനാൽ തന്നെ സ്കേറ്റ് ബോർഡിങ്ങിൽ സ്വർണ്ണം നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന ഒരിക്കലും മാറ്റംവരാത്ത റെക്കോർഡാണ് മോമിജി സ്വന്തമാക്കിയിരിക്കുന്നത്.
Comments