കൊച്ചി ; സിനിമാ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരേ പീഡന പരാതി ഉന്നയിച്ച യുവനടി കൂടുതൽ തെളിവുകളുമായി രംഗത്ത് . അഭിനയിക്കാൻ അവസരം നൽകാമെന്ന് കാട്ടി കമൽ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ കത്തിന്റെ പകർപ്പാണ് നടി ഫേസ്ബുക്കിൽ പങ്ക് വച്ചിരിക്കുന്നത് .
2019 ഏപ്രിൽ 30ന് കമൽ സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ കത്താണ് ഇപ്പോൾ യുവതി പ്രസിദ്ധീകരിച്ചിട്ടുള്ളത് . ‘ പരസ്പരം സംസാരിച്ച് തീരുമാനിച്ച ശേഷം അടുത്ത ആഗസ്റ്റ്, സെപ്റ്റംബർ , ഒക്ടോബർ മാസങ്ങളിലായി ഞാന്‍ ചെയ്യുന്ന മഞ്ജുവാര്യരും ടോവിനോ തോമസും മുഖ്യവേഷത്തിലഭിനയിക്കുന്ന പേരിടാത്ത ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു റോള്‍( ടോവിനോയുടെ കൂടെ) ഉറപ്പായും തന്നുകൊള്ളാമെന്ന് ഇതിനാല്‍ സമ്മതിച്ചിരിക്കുന്നു ‘ എന്നാണ് കത്തിന്റെ ഉള്ളടക്കം . ‘ പോസ്റ്റ് റിമൂവ് ചെയ്യണം എന്ന ഭീഷണി എന്നോട് വേണ്ട , ചെയ്യില്ല ‘ എന്ന കുറിപ്പോടെയാണ് കത്ത് പങ്ക് വച്ചിരിക്കുന്നത് .
Comments