പാലക്കാട് : ലക്കിടിയിൽ വീട്ടുടമയെ കിടപ്പുമുറിയിൽ പൂട്ടിയിട്ട് മോഷണം. ലക്കിടി തിരുത്തിന്മേൽ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന അരപ്പവൻ സ്വർണവും ഹുണ്ടികയിൽ സൂക്ഷിച്ചിരുന്ന 2000 രൂപയുടെ നാണയങ്ങളും ഷർട്ടിന്റെ പോക്കറ്റിലിരുന്ന 1000 രൂപയും മോഷ്ടിച്ചു. സ്വർണംപൂശിയ ആഭരണങ്ങളുടെകൂടെ സൂക്ഷിച്ചിരുന്ന മുക്കാൽ പവന്റെ വള മുറ്റത്തുനിന്ന് മോഷ്ടാവ് ഉപേക്ഷിച്ചനിലയിൽ കണ്ടുകിട്ടി. രാത്രി 12 മണിക്കുശേഷമാണ് സംഭവമെന്ന് വീട്ടുടമ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.
Comments