ന്യൂഡൽഹി: ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,831 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 31,655,824 ആയി. രാജ്യത്ത് 4,10,952 സജീവ കേസുകളാണ് നിലവിലുള്ളത്. രാജ്യത്തെ പ്രതിദിന രോഗികളിൽ പകുതിയിലേറെ കേസുകളും കേരളത്തിലാണ്.
39,258 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,08,20,521 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,79,472 സാമ്പിളുകളാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 46,82,16,510 ആയി ഉയർന്നു.
വാക്സിനേഷൻ നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 47,02,98,596 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 541 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,24,351 ആയി.
Comments