ടോക്കിയോ: പുരുഷ ഹോക്കിയിൽ ആദ്യ സെമിയിൽ കളിക്കുന്ന ടീമുകളായി. നിലവിലെ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ജർമ്മനിയുമായി ഒളിംപികസ് സെമിയിൽ ഏറ്റുമുട്ടും. ക്വാർട്ടറിൽ നിലവിലെ ഒളിംപിക്‌സ് ചാമ്പ്യൻ അർജ്ജന്റീനയെ തകർത്താണ് ജർമ്മനി സെമിയിൽ കടന്നത്. ഓസ്‌ട്രേലിയ നെതർലാന്റ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിലും തോൽപ്പിച്ചു.
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജർമ്മനി അർജ്ജന്റീനയെ തകർത്തത്. ലൂക്കാസ് വിൻഡ് ഫെഡെറാണ് ഇരട്ട ഗോളുകളോടെ ജർമ്മൻ നിരയിൽ തിളങ്ങിയത്. ടിം അല്കസാണ്ടർ മൂന്നാം ഗോളും നേടി. അർജ്ജന്റീനയ്‌ക്കായി കാസെല്ല ഷൂത്താണ് ആശ്വാസ ഗോൾ നേടിയത്.
രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയ നെതർലൻിനെ തോൽപ്പിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-0ന് സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 3-0 നാണ് ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയ ജയം നേടിയത്. ഇന്ന് നടക്കുന്ന ക്വാർട്ടറിൽ ഇന്ത്യ ബ്രിട്ടനേയും ബെൽജിയം സ്‌പെയിനിനേയും നേരിടും.















