യാത്രാ വിലക്ക് നേരിടുന്ന ഇന്ത്യൻ സമൂഹത്തിനെ സഹായിക്കുന്ന തീരുമാനങ്ങൾ എടുപ്പിക്കാൻ U.A.E ഗവൺമെന്റിനോട് അഭ്യർത്ഥിക്കാൻ വിദേശ മന്ത്രാലയവും ഇന്ത്യൻ കോൺസുലേറ്റും മുന്നിട്ടിറങ്ങണമെന്നുള്ള നിവേദനം അക്കാഫിന്റെ നേതാക്കൾ കോൺസുൽ Dr . അമൻ പുരിക്ക് കൈമാറി. അതോടൊപ്പം
കോവിഡ് – 19 തീവ്രമായിരുന്നു കാലത്ത് ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ ഭാഗത്ത് നിന്ന് ദുബായിൽ താമസിയ്ക്കുന്ന ഇന്ത്യൻ സമൂഹത്തിനുവേണ്ടി ചെയ്ത ജീവ കാരുണ്യ പ്രവർത്തനങ്ങൾ വില മതിയ്ക്കാൻ കഴിയാത്തതാണ്. കോൺസുൽ ജനറലിന്റെ നേതൃത്വത്തിൽ നടന്ന കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് അക്കാഫ് വോളണ്ടിയർ ഗ്രുപ്പ് നേതാക്കൾ ഇന്ത്യൻ കോൺസുലേറ്റിൽ നേരിട്ടെത്തി അദ്ദേഹത്തെ ആദരിച്ചു.
അക്കാഫ് സീനിയർ വോളണ്ടിയർ പോൾ ടി ജോസഫിന്റെ നേതൃത്വത്തിൽ കോൺസുൽ ജനറൽ ശ്രി. Dr അമൻ പുരിയെ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ശ്രീ റാഫി പട്ടേൽ, J.J ജലാൽ തുടങ്ങിയവർ പങ്കെടുത്തു.
Comments