നായ്പിത്വാ: മ്യാൻമറിൽ പ്രധാനമന്ത്രിയായി സ്വയം പ്രഖ്യാപനം നടത്തി സൈനിക മേധാവി. മ്യാൻമർ കരസേനാ മേധാവി മിൻ ആംങ് ഹ്ലായിംഗാണ് സ്വയം പ്രധാനമന്ത്രിയായി അധികാരമേറ്റത്. വരുന്ന രണ്ടു വർഷം താനാണ് രാജ്യത്തെ നയിക്കുകയെന്നും 2023ൽ തെരഞ്ഞെടുപ്പ് നടത്തുമെന്നും ഹ്ലായിംഗ് പറഞ്ഞു.
ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിലെ ഫലംതള്ളിക്കൊണ്ടാണ് സൈന്യം അധികാരം പിടിച്ചത്. ആംഗ് സാൻ സൂകി അടക്കമുള്ള ഭരണകക്ഷി നേതാ ക്കളേയും ഉദ്യോഗസ്ഥരേയും വീട്ടുതടങ്കലിലാക്കിയാണ് ഹ്ലായിംഗ് ഭരണം പിടിച്ചത്. തുടർന്നുള്ള പ്രക്ഷോഭത്തിൽ 940 സമരക്കാരെ സൈന്യം വെടിവെച്ചു കൊന്നു. മൂവായിരത്തിലധികം പേർ രാജ്യത്തെ വിവിധ ജയിലുകളിലാണ്.
തടവിലാക്കിയ നേതാക്കളെ വിചാരണ ചെയ്യുന്ന നടപടി ഈ ആഴ്ച ആരംഭി ക്കുമെന്നാണ് സൈനിക ഭരണകൂടം അറിയിച്ചത്. രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് രാഷ്ട്രീയ നേതാക്കളെ സൈന്യം തടവിലാക്കിയത്.
Comments