സൂര്യദേവന് ജലം അര്‍പ്പിക്കുമ്പോൾ....
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സൂര്യദേവന് ജലം അര്‍പ്പിക്കുമ്പോൾ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2021, 02:25 pm IST
FacebookTwitterWhatsAppTelegram

ഇന്നും വിശ്വാസങ്ങളും ആചാരങ്ങളും ഉള്‍ക്കൊണ്ട് ജീവിക്കുന്നവരാണ് അധിക ആളുകളും. രാവിലെ കുളിച്ച് ശുദ്ധമായി സൂര്യദേവന് ജലം അര്‍പ്പിക്കണമെന്നതും അത്തരത്തില്‍ ഒരു വിശ്വാസത്തിന്റെ ഭാഗമാണ്. അല്ലെങ്കില്‍ ഇതും മറ്റൊരു ഐതീഹ്യത്തിന്റെ ഭാഗമാണ്.
സൂര്യന് ജലം അര്‍പ്പിക്കുന്നത് സംബന്ധിച്ച് നിരവധി പേര്‍ ശാസ്ത്രീയമായ വിശദീകരണങ്ങളും ലഭ്യമാക്കുന്നുണ്ട്.

സാധാരണയായി ചെറിയ ചെമ്പ് പാത്രമായ ലോട്ടയാണ് ജലം നല്‍കുന്നതിനായി ഉപയോഗിക്കുന്നത്. സൂര്യന് നേരെ ഇരുകൈകളും ഉയര്‍ത്തി വെള്ളം ഒഴിക്കുമ്പോള്‍ ലോട്ടയില്‍ നിന്നും വെള്ളത്തിന്റെ നേര്‍ത്ത ഒഴുക്ക് ഉണ്ടാകും. എന്നാല്‍ സൂര്യ രശ്മികള്‍ ശക്തമായതിനാല്‍ സൂര്യനെ നമുക്ക് കാണാന്‍ കഴിയില്ല. നമ്മുടെ പിതാന്‍മഹന്‍മാര്‍ ഉദയസമയത്ത് വിസ്തൃതമായ വക്കുകളുള്ള പാത്രത്തില്‍ നിന്നാണ് സൂര്യദേവന് ജലം അര്‍പ്പിച്ചിരുന്നത്.

സൂര്യദേവന് നേരെ കൈകള്‍ ഉര്‍ത്തി വെള്ളം ഒഴിക്കുമ്പോള്‍ ഒഴുകുന്ന വെള്ളത്തിന്റെ വിശാലമായ പാളി കണ്ണുകള്‍ക്ക് മുമ്പില്‍ ഉണ്ടാവുകയും അതിലൂടെ നമ്മുടെ പിതാമഹന്‍മാര്‍ (സന്യാസികളും ഋഷിവര്യന്‍മാരും) സൂര്യദേവനെ കാണുകയും ചെയ്തിരുന്നു. പ്രഭാതത്തില്‍ ഒഴുകുന്ന വെള്ളത്തിലൂടെ കടന്നു വരുന്ന സൂര്യ രശ്മികള്‍ കണ്ണുകള്‍ക്ക് മികച്ചതാണന്നു മാത്രമല്ല ശരീരത്തിനും ആത്മാവിനും ഒന്നാകെ ഊര്‍ജ്ജം നല്‍കുകയും ചെയ്യും. മനുഷ്യശരീരം വിവിധ ഊര്‍ജങ്ങളുടെ കേന്ദ്രമായതിനാല്‍ പ്രഭാതത്തിലെ സൂര്യ കിരണങ്ങള്‍ മനുഷ്യ ശരീരത്തിന് മികച്ചതാണന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വായു, ജലം, ഭൂമി, അഗ്‌നി (ഊര്‍ജം), ആകാശം എന്നിങ്ങനെ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ് മനുഷ്യ ശരീരം. അതിനാല്‍ ശരീരത്തിനുണ്ടാകുന്ന എന്ത് തകരാറുകളും ഈ അഞ്ച് കാര്യങ്ങളാല്‍ ഭേദമാക്കാന്‍ കഴിയും, സൂര്യ കിരണങ്ങള്‍ ഇതില്‍ ഒന്നാണ്. സൂര്യകിരണത്താല്‍ വിവിധ രോഗങ്ങള്‍ ഭേദമാക്കാന്‍ കഴിയും.

ഹൃദയം, നേത്ര രോഗങ്ങള്‍, മഞ്ഞപ്പിത്തം, കുഷ്ഠം, മനോദൗർബല്യം എന്നിവയ്‌ക്കെല്ലാം സൂര്യ പ്രകാശത്താല്‍ പരിഹാരം കണ്ടെത്താന്‍ കഴിയും. ഋഗ്വേദം പറയുന്നു, ഉറക്കത്തില്‍ നിന്നും എല്ലാവരെയും ഉണര്‍ത്തുന്നത് സൂര്യനാണ്. സൂര്യന്‍ കാരണമാണ് എല്ലാവരും ജോലി ചെയ്യുന്നതും സജീവമായിരിക്കുന്നതും. സൃഷ്ടിയുടെ എല്ലാ ജീവജാലങ്ങളും സൂര്യനെ ആശ്രയിക്കുന്നു. ഭൗതികവും മാനസികവും ആത്മീയവുമായ ദൗര്‍ബല്യങ്ങള്‍ നീക്കം ചെയ്ത് ആരോഗ്യത്തോടെ ദീര്‍ഘനാള്‍ ജീവിക്കാന്‍ സൂര്യന്‍ സഹായിക്കുന്നു. സൂര്യന്റെ ഏഴ് നിറങ്ങള്‍ വളരെ മികച്ചതും ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതുമാണ്. അതിരാവിലെ കുളിച്ച് സൂര്യദേവനോട് പ്രര്‍ത്ഥിക്കുന്നവര്‍ക്കും സൂര്യസ്നാനം ചെയ്യുന്നവര്‍ക്കും ശരീരത്തില്‍ സൂര്യകിരണങ്ങള്‍ പതിക്കാന്‍ അനുവദിക്കുന്നവര്‍ക്കും ശരീരത്തെ ബാധിക്കുന്ന പലതരം അസുഖങ്ങളില്‍ നിന്നും മുക്തരാകാന്‍ കഴിയും കൂടാതെ ബുദ്ധിശക്തിയും വര്‍ദ്ധിക്കും.

Tags: acharagal
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

Latest News

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies