ന്യൂഡല്‍ഹി: ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെങ്കലമെഡല്‍ നേടിയ ബജ്റംഗ് പൂനിയക്ക് അഭിനന്ദന പ്രവാഹം. ഒരോ ഇന്ത്യക്കാരനും അഭിമാനവും സന്തോഷവും നല്‍കുന്നതാണ് പൂനിയ കൈവരിച്ച നേട്ടമെന്ന് പ്രധാനമന്ത്രി നരേദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദിയുടെ അഭിനന്ദനം.
വര്‍ഷങ്ങളായുള്ള നിരന്തര പരിശ്രമത്തിലൂടെ ഒരു സ്ഥിരതയുള്ള ഗുസ്തിതാരമായി മാറാന്‍ പൂനിയക്ക് കഴിഞ്ഞെന്ന്് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. വെങ്കലമെഡല്‍ നേട്ടത്തിന്റെ സന്തോഷം എല്ലാ ഇന്ത്യക്കാരും പങ്കിടുന്നുവെന്നും രാഷ്‌ട്രപതി ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, കിരണ്‍ റിജിജു എന്നിവരും അഭിനന്ദിച്ചു.















