ടോക്കിയോയിൽ ഇന്ത്യ നടത്തുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക് മെഡൽവേട്ട
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടോക്കിയോയിൽ ഇന്ത്യ നടത്തുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക് മെഡൽവേട്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2021, 12:07 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അവസാന റൗണ്ടിലെ രണ്ടാമത്തെ അവസരത്തിൽ നീരജ് ചോപ്രയുടെ കൈകളിൽ നിന്നും കുതിച്ച ജാവലിൻ പുതിയ ചരിത്രം രചിക്കുകയായിരുന്നു. കേവലം ഒരു വ്യക്തിഗത സ്വർണ്ണമെഡൽ നേട്ടത്തിനപ്പുറം രാജ്യത്തിന്റെ കായികരംഗത്ത് വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ കരുത്തുളള കുതിപ്പായിരുന്നു അത്. ഈ വിജയത്തോടെഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവുമുയർന്ന മെഡൽ വേട്ടയ്‌ക്കാണ് ടോക്കിയോ സാക്ഷിയായത്.

കൊറോണ മഹാമാരിയുടെ വെല്ലുവിളികൾകിടയിലും ഇന്ത്യൻ താരങ്ങൾ നടത്തിയ മികച്ച പ്രകടനം വിലമതിക്കാനാവാത്തതാണ്. കടുത്ത കൊറോണ നിയന്ത്രണങ്ങൾ മൂലം മികച്ച രീതിയിൽ പരിശീലനം നടത്താൻ പോലും പലർക്കും സാധിച്ചിരുന്നില്ല. ഈ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നേടിയ ഏഴ് മെഡലുകൾക്കും സ്വർണത്തിളക്കമാണ്. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന അത്‌ലറ്റിക്സ് മത്സരങ്ങളിലും മെഡൽ പ്രതീക്ഷയിലാണ് രാജ്യം.

നീരജ് ചോപ്ര നേടിയ സ്വർണ്ണത്തിനുപുറമെ പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ബജ്രംഗ് പൂനിയ നേടിയ വെങ്കലവും ഇന്ത്യയുടെ മെഡൽനേട്ടത്തിന്റെ തിളക്കം കൂട്ടി. നേരത്തെ മീരാ ഭായ് ചാനു വനിതകളുടെ ഭാരോദ്വാഹനത്തിലും ഗുസ്തിയിൽ രവികുമാർ ദാഹിയിയും വെള്ളി മെഡൽ നേട്ടത്തിനുടമകളായി. ഇടിക്കൂട്ടിൽ നിന്ന് ലവ്ലിന ബോർഗോഹെയ്ൻ, പുരുഷ ഹോക്കി ടീം, ബാറ്റ്മിന്റനിൽ പി. വി. സിന്ധു എന്നിവർ വെങ്കലം സ്വന്തമാക്കി.

2012 ലണ്ടൻ ഒളിമ്പിക്സിൽ 6 മെഡലുകൾ ഇന്ത്യ നേടിയിരുന്നു. അതേ, ടോക്കിയോയിൽ ഇന്ത്യൻ ഒളിമ്പിക്സ് സംഘം ചരിത്രം തിരുത്തുകയാണ്. പ്രധാനമന്ത്രി നരേദ്രമോദിയും കേന്ദ്ര കായിക മന്ത്രാലയവും അകമഴിഞ്ഞ പിന്തുണയാണ് താരങ്ങൾക്ക് നൽകുന്നത്. ഇക്കാര്യം മെഡൽ ജേതാക്കളായ താരങ്ങളടക്കം പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

പാശ്ചാത്യ രാജ്യങ്ങൾ കൈയ്യടക്കി വാണിരുന്ന പല കായിക ഇനങ്ങളിലും ഇന്ത്യൻ താരങ്ങൾ ഇക്കുറി മികവ് കാട്ടിക്കഴിഞ്ഞു. വരും നാളുകളിൽ രാജ്യത്തിന്റെ കായികരംഗം ഭദ്രമാണെന്ന പ്രതീക്ഷ കൂടിയാണ് ഈ നേട്ടം നൽകുന്നത്.

Tags: olympicstokyoNEERAJ CHOPRA
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies