ചരിത്ര നേട്ടവുമായി ഇന്ത്യന്‍ സംഘം ഇന്ന് എത്തും ; ഉജ്ജ്വല സ്വീകരണം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചരിത്ര നേട്ടവുമായി ഇന്ത്യന്‍ സംഘം ഇന്ന് എത്തും ; ഉജ്ജ്വല സ്വീകരണം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2021, 02:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ടോക്കിയോയില്‍ നിന്ന് ചരിത്ര നേട്ടവുമായി ഇന്ത്യന്‍ ഒളിമ്പിക്‌സ് സംഘം ഇന്ന് ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തും. വൈകീട്ട് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രണ്ട് സംഘങ്ങളായി എത്തുന്ന കായിക താരങ്ങള്‍ക്ക് ഉജ്ജ്വല സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാരും വിവിധ സ്‌പോര്‍ട്‌സ് അസോസിയേഷനുകളും.

മെഡല്‍ വേട്ടയില്‍ പുതുചരിത്രം കുറിച്ച സംഘം ഇന്ന് പുലര്‍ച്ചെ ടോക്കിയോയില്‍ നിന്ന് യാത്ര തിരിച്ചു. കൊറോണ ഭീതിയിലും മികച്ച രീതിയില്‍ ഒളിമ്പിക്‌സ് സംഘടിപ്പിക്കാന്‍ ജപ്പാന്‍ അധികൃതര്‍ക്കായെന്ന് താരങ്ങള്‍ പ്രതികരിച്ചു.

ആകെ ഇന്ത്യ 7 മെഡലുകള്‍ നേടി.നീരജ് ചോപ്ര നേടിയ സ്വര്‍ണ്ണമെഡല്‍ നേട്ടത്തിനുപുറമെ മീരാ ഭായ് ചാനു വനിതകളുടെ ഭാരോദ്വാഹനത്തിലും ഗുസ്തിയില്‍ രവികുമാര്‍ ദാഹിയയും വെള്ളി മെഡല്‍ നേട്ടത്തിനുടമകളായി. ഇടിക്കൂക്കൂട്ടില്‍ നിന്ന് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, ഹോക്കിയില്‍പുരുഷ ടീം, ബാറ്റ്മിന്റനില്‍ പി. വി. സിന്ധു, പുരുഷന്‍മാരുടെ ഫ്രീസ്റ്റയില്‍ ഗുസ്തിയില്‍ ബജ്‌രംഗ് പൂനിയ എന്നിവര്‍ വെങ്കലം സ്വന്തമാക്കി.

മെഡല്‍ നേടാനായില്ലെങ്കിലും വനിതാ ഹോക്കി ടീമിന്റെ പ്രകടനം ശ്രദ്ധേയമായി. വെങ്കലപ്പോരാട്ടത്തില്‍ കരുത്തരായ ബ്രിട്ടനോട് മൂന്നിനെതിരെ നാലുഗോളുകള്‍ക്ക് പരാജയപ്പെട്ടപ്പോഴും തല ഉയര്‍ത്തിപ്പിടിച്ചാണ് ടോക്കിയോയില്‍ നിന്ന് മടങ്ങുന്നത്. 41 വര്‍ഷങ്ങള്‍ക്കുശേഷം ഹോക്കിയില്‍ മിന്നുന്ന സാന്നിധ്യമറിയിച്ചാണ് റാണി രാംപാലും സംഘവും പോരാടിയത്. പുരുഷന്‍മാരുടെ 4*400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ സംഘത്തിന് ഫൈനല്‍ യോഗ്യത നേടാനായില്ലെങ്കിലും ഏഷ്യന്‍ റെക്കോര്‍ഡ് കുറിച്ചു.

ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വനിത ഗോള്‍ഫര്‍ നാലാം സ്ഥാനത്തെത്തി. അഥിതി അശോകാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയ പ്രകടനം നടത്തിയത്. ലോക റാങ്കിങില്‍ 200-ാം സ്ഥാനത്തുണ്ടായിരുന്ന താരം മെഡല്‍ പ്രതീക്ഷയില്ലാതെയായിരുന്നു ടോക്കിയോയിലേക്ക് പറന്നത്.

ShareTweetSendShare

More News from this section

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Latest News

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

220 അടി താഴ്ചയുള്ള ബോര്‍വെല്ലില്‍ വീണ് നാലുവയസ്സുകാരന്‍; ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ച് രക്ഷകപ്രവര്‍ത്തകര്‍; സംഭവം ഹരിയാനയില്‍

സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി; ചീഫ് വിപ്പ് സ്ഥാനമൊഴിഞ്ഞ് കമാല്‍ അക്തര്‍

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നീക്കം; കേന്ദ്ര സെക്രട്ടറിമാരുമായി ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്‌കൂള്‍ ബസിന് മുകളിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥി മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക്

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പറ്റിച്ചു; യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies