ഷില്ലോങ്: മേഘാലയയിലെ റി-ബോയ് ജില്ലയിൽ ഭൂചലനം. റി-ബോയ് ജില്ലയിലെ നോങ്പോ പ്രദേശത്ത് പുലർച്ചെ 5: 21ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിൽ 3.2 തീവ്രത രേഖപ്പെടുത്തി.
നോങ്പോ പ്രദേശത്തെ 33 കിലോമീറ്റർ ചുറ്റളവിൽ ഭുചലനത്തിന്റെ കമ്പനം അനുഭവപ്പെട്ടു എന്നാണ് നാഷണൽ സെന്റർ ഫോർ സെസ്മോളേജി അറിയിച്ചത്. നാശനഷ്ടമോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടില്ല. അഞ്ച് കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം അനുഭവപ്പെട്ടു.
Comments