സുവർണ്ണനേട്ടത്തോടെ മടക്കം; ഇനി പാരാലിമ്പിക്‌സിനുള്ള ഒരുക്കം; 15 സ്വർണ്ണം ലക്ഷ്യമിട്ട് ഇന്ത്യ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സുവർണ്ണനേട്ടത്തോടെ മടക്കം; ഇനി പാരാലിമ്പിക്‌സിനുള്ള ഒരുക്കം; 15 സ്വർണ്ണം ലക്ഷ്യമിട്ട് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2021, 04:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ സർവ്വകാല നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ നിര ഇനി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പാരാലിമ്പിക്‌സിലിറങ്ങുന്നു. ഒളിമ്പിക്‌സ് കഴിഞ്ഞാൽ അതേ വേദിയിൽ നടക്കുന്ന ദിവ്യാംഗർക്കായുള്ള ഒളിമ്പിക്‌സ് ഈ മാസം 23നാണ് ആരംഭിക്കുന്നത്. സെപ്തംബർ 5നാണ് സമാപനം.

ടോക്കിയോവിൽ ഏഴുമെഡൽ നേടിയ ഇന്ത്യൻ നിരയുടെ പ്രകടനം പാരലിംമ്പിക്‌സ് താരങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്. കഴിഞ്ഞ റിയോ പാരാലിമ്പിക്‌സിൽ ഇന്ത്യ രണ്ടു സ്വർണ്ണമടക്കം നാലു മെഡലുകൾ നേടിയിരുന്നു. കേന്ദ്രസർക്കാറിന്റെ കായികമന്ത്രാലയവും ആരോഗ്യവകുപ്പും കായിക താരങ്ങൾക്കായി കഴിഞ്ഞ നിരവധി വർഷങ്ങളായി കൂടുതൽ സഹായങ്ങൾ നൽകിയാണ് പ്രോത്സാഹിപ്പിക്കുന്നത്.

ഇത്തവണ 28 ഇനങ്ങളിലാണ് ആകെ മത്സരങ്ങൾ നടക്കുന്നത്. ഇതിൽ ബാഡ്മിന്റണും തായ്‌ക്കോണ്ടോയും പുതുതായി ഏർപ്പെടുത്തിയവയാണ്. ഇന്ത്യ ഇത്തവണ 28ൽ 9 ഇനങ്ങളിലാണ് പങ്കെടുക്കുന്നത്. ആകെ 43 കായികതാരങ്ങളാണ് ടോക്കിയോ വിലേക്ക് പോകുന്നത്. വിവിധ വിഭാഗത്തിലെ പുരുഷ-വനിതാ താരങ്ങൾ 15 സ്വർണ്ണമാണ് ലക്ഷ്യമെന്ന് പാരാലിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റ് ഗുർഷരൺ സിംഗ് പറഞ്ഞു.

ഹൈജംപിലെ ഇന്ത്യയുടെ മികച്ചതാരമായ മാരിയപ്പൻ തങ്കവേലുവാണ് ഇത്തവണ പതാക ഏന്തുന്നത്. ബാഡ്മിന്റണിൽ ലോകനേട്ടം കൊയ്ത മാനസി ജോഷി, പുരുഷ താരം സുഹാസ് യതിരാജ് എന്നിവർ ഇത്തവണ ആദ്യമായി ഒളിമ്പിക്‌സ് തട്ടകത്തിലിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. ജാവലിൻ, ക്ലബ്ബ് ത്രോ, ഷോട്ട്പുട്ട്, ഡിസ്‌ക്കസ് ത്രോ എന്നിവയിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുണ്ട്. എല്ലാ ഇനത്തിലും പുരുഷ വനിതാ താരങ്ങൾ മത്സരിക്കുന്നുണ്ട്.

Tags: PARALYMPICS
ShareTweetSendShare

More News from this section

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies