ലക്നൗ: ഉത്തർപ്രദേശിൽ 5.50 കോടിയാളുകൾക്ക് വാക്സിനേഷൻ പൂർത്തിയാക്കി യുപി സർക്കാർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 5.24 ലക്ഷം ആളുകളാണ് സംസ്ഥാനത്ത് കുത്തിവെയ്പ്പെടുത്തത്. ജൂണിൽ കേന്ദ്രസർക്കാർ ‘എല്ലാവർക്കും വാക്സിൻ’ ഡ്രൈവ് പ്രഖ്യാപിച്ചതിന്റെ ഭാഗമായി വാക്സിൻ വിതരണം വർധിച്ചിപ്പിച്ചിരുന്നു. ഇതുവഴിയാണ് സംസ്ഥാനത്തെ വാക്സിനേഷൻ യജ്ഞം വ്യാപകമാക്കാൻ സാധിച്ചതെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
എല്ലാ ജനങ്ങളെയും പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമാക്കുകയാണ് മഹാമാരിയെ തടയാനുള്ള അവിഭാജ്യമാർഗം. ഇതിന്റെ ഭാഗമായാണ് എത്രയും വേഗം വാക്സിനേഷൻ പൂർത്തിയാക്കാൻ ശ്രമിക്കുന്നതെന്നും യോഗി സർക്കാർ പറഞ്ഞു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,39,000 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 24 പേരാണ് പോസിറ്റീവായത്. ടിപിആർ 0.01 ശതമാനമായി താഴ്ന്നിരിക്കുകയാണെന്നും ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു. ഏപ്രിലിൽ മൂന്ന് ലക്ഷത്തിലധികം സജീവ രോഗികൾ ഉണ്ടായിരുന്ന സംസ്ഥാനമാണ് യുപി. എന്നാൽ 505 സജീവ രോഗികൾ മാത്രമാണ് നിലവിൽ സംസ്ഥാനത്തുള്ളത്.
Comments