കർക്കടകത്തിലെത്തി ഇത്തവണത്തെ അത്തം; ഓണത്തിനൊരുങ്ങി മലയാളക്കര
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർക്കടകത്തിലെത്തി ഇത്തവണത്തെ അത്തം; ഓണത്തിനൊരുങ്ങി മലയാളക്കര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 07:22 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇന്ന് അത്തം നാൾ. മലയാളക്കര വീണ്ടും ഒരു ഓണക്കാലത്തിലേക്ക്. സമയം തെറ്റിയാണ് ഇത്തവണ കർക്കടക മാസത്തിലേക്ക് അത്തം നാൾ കയറി വന്നത്. ഇനി അഞ്ചു ദിവസം കഴിഞ്ഞാണ് ചിങ്ങമാസം ആരംഭിക്കുന്നത്. കർക്കടകമാസത്തിലെ രാമായണ ശീലുകൾ അവസാനിക്കുന്നത് ഈ മാസം 16നാണ്. മിഥുനമാസം ഒന്നു മുതൽ പൂക്കളം ഇടുന്ന ശീലവും മലയാളിക്കുണ്ടായിരുന്നു.

മലയാള നാളുകളിലെ അത്തം ഇന്ന് ആരംഭിക്കുന്നത് രാവിലെ 8.54 മുതലാണ്. സൂര്യോദയം കഴിഞ്ഞ് ഉത്രം നക്ഷത്രം അൽപ്പനേരം കൂടിമാത്രമേ നിൽക്കുന്നുള്ളു. കൊറോണ വ്യാപനത്തിന് അയവുവരാത്ത സാഹചര്യത്തിൽ ഇക്കുറിയും മലയാളിയുടെ ഓണം വീട്ടകങ്ങളിൽ ഒതുങ്ങും. കനത്ത മഴ അത്രയധികം ബാധിക്കാതെ നിൽക്കുന്നതാണ് വിപണികൾക്ക് ആശ്വാസം നൽകുന്നത്. പരമ്പരാഗത ആഘോഷങ്ങളെല്ലാം നിയന്ത്രണങ്ങളോടെ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ.

തൃപ്പൂണിത്തുറയിലെ അത്താഘോഷത്തിന് ഇന്ന് കൊടിയേറുകയാണ്. കഴിഞ്ഞ വർഷത്തെപോലെ പരമ്പരാഗത ആചാരങ്ങളിൽ ഒതുങ്ങി തന്നെയാണ് ഇത്തവണയും അത്താഘോഷം നടത്തുകയെന്നാണ് തൃപ്പൂണിത്തുറ നഗരസഭ തീരുമാനിച്ചിരിക്കുന്നത്. അത്തം നഗറിൽ ഉയർത്താനുള്ള പതാക തൃപ്പൂണിത്തുറയിലെ രാജകുടുംബത്തിന്റെ പ്രതിനിധി നിർമല തമ്പുരാനിൽ നിന്നും തൃപ്പൂണിത്തുറ നഗരസഭാദ്ധ്യക്ഷ ഇന്നലെ ഏറ്റുവാങ്ങി. ആദ്യമായാണ് ഒരു വനിത രാജകുടുംബത്തിന്റെ ചുമതലയിൽ ഇരുന്നുകൊണ്ട് അത്തം പതാക കൈമാറുന്നത്. ഇന്ന് രാവിലെ തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌ക്കൂളിലാണ് പതാക ഉയർത്തൽ ചടങ്ങ് നടക്കുക. പരമ്പരാഗത കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കാനും ഓൺലൈൻ മത്സരങ്ങളുമായി സാംസ്‌ക്കാരിക സമിതികളും ക്ലബ്ബുകളും ഇത്തവണയും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Tags: onamatham
ShareTweetSendShare

More News from this section

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

Latest News

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies