വാഷിംഗ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സി നാസയുടെ ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി അതിന്റെ പേലോഡ് കമ്പ്യൂട്ടറില്‍ പ്രശ്നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തി.ടെലിസ്കോപ്പിനും മറ്റ് ശാസ്ത്ര ഉപകരണങ്ങള്‍ക്കും തകരാറുകള്‍ ഒന്നും തന്നെയില്ലെന്ന് നാസ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷമായി പ്രപഞ്ചം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു ഹബിള്‍. കഴിഞ്ഞ ജൂണ്‍ 13 നാണ് പേലോഡ് കമ്പ്യൂട്ടറില്‍ പ്രശ്നങ്ങള്‍ നേരിട്ടത. ഉടനെതന്നെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നാസ നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം.കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നാസ ഇപ്പോഴും തുടരുന്നുണ്ട്.
ശാസ്ത്ര ഉപകരണങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ആരോഗ്യ, സുരക്ഷാ ആവശ്യങ്ങള്‍ക്കായി അവയെ നിരീക്ഷിക്കുകയും ചെയ്യുന്നതാണ് ഹബിളിന്റെ ഉദ്ദേശ്യം.സയന്‍സ് ഇന്‍സ്ട്രുമെന്റ് കമാന്‍ഡ് ആന്‍ഡ് ഡാറ്റാ ഹാന്‍ഡിംഗ് യൂണിറ്റില്‍ 1980 കളിലാണ് നാസ ഇത് നിര്‍മ്മിച്ചത്. സ്റ്റാന്‍ഡേര്‍ഡ് സ്പേസ് ക്രാഫ്റ്റ് കമ്പ്യൂട്ടര്‍-1 (എന്‍.എസ്.എസ്.സി-1) സിസ്റ്റമാണ് പേലോഡ് കമ്പ്യൂട്ടര്‍. ബഹിരാകാശ പേടകത്തിലെ ശാസ്ത്ര ഉപകരണങ്ങള്‍ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുവാനാണ് ഇത് ഉപയോഗിക്കുന്നത്
Comments