മുംബൈ: വിവാഹജീവിതത്തിലെ നിര്‍ബന്ധിത ലൈംഗിക ബന്ധത്തെ നിയമവിരുദ്ധമെന്ന് വിളിക്കാനാവില്ലെന്ന് മുംബൈ ഹൈക്കോടതിയുടെ നിരീക്ഷണം.
നിര്‍ബന്ധിത ലൈംഗിക ബന്ധം കാരണം പക്ഷാഘാതം വന്ന യുവതിയുടെ പരാതിയിലാണ് കോടതിയുടെ പരാമര്‍ശം.
2020 നവംബറില്‍ വിവാഹിതരായ ദമ്പതികളുമായി ബന്ധപ്പെട്ടാണ് കേസ്. പെണ്‍കുട്ടിക്ക് സംഭവിച്ചത് ദൗര്‍ഭാഗ്യകരമെന്നും എന്നാല്‍ കേസില്‍ പരാതിക്കാരിയുടെ ഭര്‍ത്താവും കുടുംബവും കുറ്റക്കാരെല്ലെന്നും കോടതി ചൂണ്ടികാട്ടി. കേസിന്റെ സ്വഭാവമനുസരിച്ച് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കേണ്ടന്നും കോടതി കൂട്ടി ചേര്‍ത്തു.
ഭര്ത്ത്മാതാവ് തനിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. എന്നാല്‍ യുവതിയുടെ ആരോപണങ്ങളെല്ലാം തന്നെ ഭര്‍ത്താവ് നിഷേധിക്കുകയാണുണ്ടായത്.
Comments