ന്യൂഡൽഹി: പാഴ്സി പുതുവർഷത്തോടനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസകൾ നേർന്നു. ഇന്ത്യയുടെ വളർച്ചയുടെയും വികസനത്തിന്റെയും നിരവധി മേഖലകളിൽ പാഴ്സി സമൂഹത്തിലെ ആളുകൾ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നവ്റോസ് എന്നാണ് പാഴ്സി പുതുവർഷം അറിയപ്പെടുന്നത്. ‘നവ്’ എന്നാൽ ‘പുതിയത്’, ‘റോസ്’ എന്നാൽ ‘ദിവസം’ എന്നാണ് പേർഷ്യൻ ഭാഷയിലെ അർത്ഥം. വസന്ത വിഷുവിന്റെ ആരംഭത്തിൽ സൂര്യൻ ഭൂമധ്യരേഖ കടന്നുപോകുമ്പോഴാണ് പാഴ്സി പുതുവർഷത്തിന്റെ തുടക്കം.
Comments