സൂറത്ത്: രക്ഷാബന്ധൻ മഹോത്സവത്തോടനുബന്ധിച്ച് സൈനികർക്കായി രാഖികൾ നിർമ്മിച്ച് സൂറത്തിലെ ഒരു കൂട്ടം വനിതകൾ. രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികരുടെ കൈയിൽ അണിയിക്കാനുളള രാഖിയാണ് തയ്യാറാക്കുന്നത്.
വനിതകളുടെയും ദിവ്യാംഗരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന സോചാണ് രാഖി നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ ഭാഗമായി ഏഴായിരം രാഖികൾ നിർമ്മിക്കുമെന്ന് സോചി സ്ഥാപക റിതു രതി പറഞ്ഞു. രാഖികുടെ നിർമ്മാണം സൂറത്തിൽ ആരംഭിച്ചു.
നിർമ്മാണം പൂർത്തിയായാൽ നാല് സ്ത്രീകൾ അതിർത്തിയിൽ നേരിട്ട് പോയി സൈനികരുടെ കൈയിൽ രാഖി അണിയിക്കും. രാജ്യത്തെ സംരക്ഷിക്കുന്ന നമ്മുടെ സഹോദരന്മാരായ സൈനികരുടെ സംരക്ഷണത്തിനും നന്മയ്ക്കും വേണ്ടിയാണ് രക്ഷാബന്ധനെന്ന് റിതു രതി വ്യക്തമാക്കി.
Comments