വിശാൽ സ്മൃതിദിനം ഇന്ന്; പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട എബിവിപി നേതാവിന്റെ ബലിദാനത്തിന് 14 വർഷം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശാൽ സ്മൃതിദിനം ഇന്ന്; പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട എബിവിപി നേതാവിന്റെ ബലിദാനത്തിന് 14 വർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2026, 08:37 am IST
Facebook
Twitter
WhatsAppTelegram

ചെങ്ങന്നൂർ: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് സമീപം നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട എബിവിപി പ്രവർത്തകനും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന മുളക്കുഴ കോട്ട ശ്രീശൈലത്തിൽ വിശാൽ കുമാറിന്റെ (20) സ്മൃതിദിനം ഇന്ന് ആചരിക്കുന്നു. 2012 ജൂലൈ 17-നാണ് ചികിത്സയിലിരിക്കെ വിശാൽ മരിച്ചത്. സംഭവത്തിന് 14 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ വിവിധ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ വിശാലിന്റെ സ്മൃതിയിടത്തിൽ പുഷ്പാർച്ചന നടക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ആർഎസ്എസ് പ്രാന്ത സഹപ്രചാരക് പ്രമുഖ് വി.എൻ. ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തും.

2012 ജൂലൈ 16-ന് രാവിലെ ഒന്നാംവർഷ വിദ്യാർത്ഥികൾക്കായി എബിവിപി സംഘടിപ്പിച്ച സ്വീകരണ പരിപാടിക്കിടെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന്റെ പ്രവേശന കവാടത്തിന് സമീപമാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിശാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ 17-ന് പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. സംഭവത്തിൽ വിശാലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് എബിവിപി പ്രവർത്തകർക്കും ഗുരുതര പരിക്കേറ്റിരുന്നു.

മാതാപിതാക്കൾക്കൊപ്പം വിദേശത്ത് പഠിക്കാനുള്ള അവസരം ഉപേക്ഷിച്ച് നാട്ടിൽ തന്നെ പഠനം തുടരാനാണ് വിശാൽ തീരുമാനിച്ചതെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. ആർഎസ്എസ് ശാഖാപ്രവർത്തനത്തിലൂടെ സംഘടനാ രംഗത്ത് സജീവമായിരുന്ന അദ്ദേഹം ശിക്ഷക്, മുഖ്യശിക്ഷക്, മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു. പിന്നീട് എബിവിപി നഗർ സമിതി പ്രസിഡന്റായി പ്രവർത്തിച്ച വിശാൽ വിദ്യാർത്ഥി സംഘടനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

വിശാൽ വധക്കേസിൽ 2025 ഡിസംബർ 30-ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി എല്ലാ 19 പ്രതികളെയും വെറുതെവിട്ടിരുന്നു. തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.

ഈ വിധിക്കെതിരെ മേൽക്കോടതിയെ സമീപിച്ച് നിയമപോരാട്ടം തുടരാനാണ് വിശാലിന്റെ കുടുംബവും സഹപ്രവർത്തകരും തീരുമാനിച്ചിരിക്കുന്നത്. കേസിന്റെ അന്വേഷണം, സാക്ഷിമൊഴികളിലെ മാറ്റങ്ങൾ, പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം തുടങ്ങിയ വിഷയങ്ങൾ വിചാരണക്കാലത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

വിശാലിന്റെ സ്മൃതിദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ പരിപാടികളും ശ്രദ്ധാഞ്ജലികളും സംഘടിപ്പിച്ചിട്ടുണ്ട്.

Tags: abvpKerala newsPopular FrontFEATURED2Vishal KumarChengannur College Attack
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies