പാകിസ്താനിൽ ക്രൈസ്തവർ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അന്താരാഷ്ട്ര സംഘടന
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാകിസ്താനിൽ ക്രൈസ്തവർ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അന്താരാഷ്‌ട്ര സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2021, 06:10 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ക്രിസ്ത്യൻ വിഭാഗങ്ങൾ പാകിസ്താനിൽ അനുഭവിക്കുന്നത് കടുത്ത മത വിവേചനം. സെന്റർ ഓഫ് പൊളിറ്റിക്‌സ് ആന്റ് ഫോറിൻ അഫയേഴ്‌സിന്റെ(സിപിഎഫ്എ) പുതിയ റിപ്പോർട്ടിലാണ് പാകിസ്താനിൽ ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനം വ്യക്തമാക്കുന്നത്. ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവർക്കെതിരെ വിവേചനം രാജ്യത്ത് ആഴത്തിൽ വേരൂന്നിയിരിക്കുന്നു.

ക്രൈസ്തവരെ അവിശ്വാസികൾ എന്ന അർഥം വരുന്ന കാഫിർ, ചുർഹ എന്നീ വിളികൾ കൊണ്ട് നിരന്തരം അപമാനിക്കുകയാണ്. 2001ന് ശേഷമാണ് പാകിസ്താനിൽ വ്യാപകമായി ക്രിസ്തു മത വിശ്വാസികൾക്ക്‌നേരെ അതിക്രമങ്ങൾ വർധിച്ചത്. അമേരിക്കയുടെ അഫ്ഗാനിസ്താനിലെ ഇടപെടലാണ് ക്രിസ്ത്യാനികൾക്കു നേരെയുളള ആക്രമണങ്ങൾ വർധിക്കാൻ ഇടയാക്കിയത്. ക്രിസ്ത്യാനികൾ മത വിവേചനം കാരണം സാമൂഹികമായി വളരെ പിന്നോക്കാവസ്ഥയിലാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഇവർക്ക് തൊഴിലിടങ്ങളിലും കടുത്ത അപമാനവും നേരിടേണ്ടി വരുന്നു. ഭൂരിപക്ഷ മതവിഭാഗങ്ങളെ അപേക്ഷിച്ച് കൂറഞ്ഞ കൂലിയാണ് ലഭിക്കുന്നത്.

വിദ്യാഭ്യാസ രംഗത്തും തൊഴിലിടങ്ങളിലും നിരന്തരം അവഗണന നേരിടുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലയിലുളള ക്രൈസ്തവരാണ് കൂടുതൽ മതവിവേചനത്തിന് ഇരയാകുന്നത്. ഇവിടങ്ങളിൽ ക്രിസ്ത്യൻ പളളികളും വീടുകളും തകർക്കുന്നത് വ്യാപകമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥലം കൈയേറുന്നതും, പെൺകുട്ടികളെ തട്ടികൊണ്ടു പോയി മതം മാറ്റുന്നതും നിരന്തര സംഭവങ്ങളാണ്.

പാകിസ്താനിലെ മതനിന്ദക്കെതിരായ നിയമവും ന്യൂനപക്ഷങ്ങൾക്ക് നേരെ തെറ്റായി ചുമത്തപ്പെടുന്നുണ്ട്. വ്യാജമായ ആരോപണങ്ങളുടെ പേരിലും ക്രിസ്ത്യാനികൾ ആൾക്കൂട്ട ആക്രമണത്തിനും മറ്റു പീഡനങ്ങൾക്കും ഇരയാകുന്നു. ദേശീയ നീതിന്യായ കമ്മീഷന്റെ 1987-2018 വർഷങ്ങളിലെ കണക്കുകൾ പ്രകാരം  മതനിന്ദ ആരോപിച്ച് ക്രിസ്ത്യാനികൾക്ക് നേരെ 229 കേസുകൾ എടുത്തിട്ടുണ്ട്. പാകിസ്താനിലെ മതനിന്ദക്കെതിരായ നിയമം ന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗിക്കുന്നതിൽ അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷത്തിന്റെ മതനിയമങ്ങളെ പിൻപറ്റി ന്യൂനപക്ഷങ്ങളായ പെൺകുട്ടികളെ വ്യാപകമായി നിർബന്ധിത വിവാഹത്തിന് വിധേയരാകുന്നു. തൊഴിൽ രംഗത്ത് സർക്കാർ-സ്വകാര്യ മേഖലകളിൽ ഒരു പോലെ വിവേചനത്തിന് ഇരയാകുന്നു. പാകിസ്താനിലെ വിദ്യാഭ്യാസ സമ്പ്രദായവും ന്യൂനപക്ഷ വിരുദ്ധമാണ്. വിദ്യാഭ്യാസ മേഖലയിലെ വേർതിരിവും ന്യനപക്ഷങ്ങളോടുളള വിവേചനത്തിന് കാരണമാകുന്നതായി റിപ്പോർട്ട് വിലയിരുത്തുന്നു.

Tags: Pakistanminorities
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies