പ്രഖ്യാപനം പാഴ്‌വാക്കായി ; വീടുകൾ തോറും കയറി മനുഷ്യവേട്ടക്കിറങ്ങി താലിബാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രഖ്യാപനം പാഴ്‌വാക്കായി ; വീടുകൾ തോറും കയറി മനുഷ്യവേട്ടക്കിറങ്ങി താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2021, 12:26 pm IST
FacebookTwitterWhatsAppTelegram

കാബൂൾ : ആർക്കെതിരെയും പ്രതികാര നടപടിയുണ്ടാകില്ലെന്ന താലിബാൻ നേതാക്കളുടെ പ്രഖ്യാപനം പാഴ്‌വാക്കായി. അഫ്ഗാനിസ്ഥാൻ കീഴടക്കിയ താലിബാൻ ഭീകരർ വീടുകൾ തോറും കയറി പരിശോധന തുടങ്ങിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാബൂളിലും സമീപ പ്രദേശങ്ങളിലുമാണ് ഇന്നലെ വ്യാപകമായ പരിശോധന നടത്തിയത്.

അമേരിക്കൻ സഖ്യസേനയേയും അഫ്ഗാനിസ്ഥാൻ സർക്കാറിനേയും സഹായിച്ചവരെ പിടികൂടുന്നതിനായിരുന്നു വ്യാപക പരിശോധന. വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തി. പല വീടുകളിലും സ്ത്രീകളും കുട്ടികളും മാത്രമേ ഇപ്പോൾ താമസിക്കുന്നുള്ളു.

പുരുഷൻമാർ താലിബാനെ ഭയന്ന് ഒളിവിൽ താമസിക്കുകയാണ്. ചിലർ അയൽ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. ഇത്തരത്തിലുളള വീടുകളിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാൻ സൈന്യത്തിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തി.

സർക്കാർ – അമേരിക്കൻ അനുകൂലികളായ വ്യക്തികളുടെ പട്ടിക തയ്യാറാക്കിയാണ് പരിശോധന. തങ്ങളെ പിടികൂടി വിചാരണ നടത്തി ശിക്ഷിക്കുമോയെന്ന ഭയപ്പാടിലാണ് രാജ്യം വിട്ട ഉദ്യോഗസ്ഥരുടെ ഉറ്റവരും പട്ടികയിലുള്ളവരും.

ഇവരെ പിടികൂടി കൂട്ടക്കൊലയ്‌ക്ക് വിധേയമാക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിനാൽ അമേരിക്കൻ സഖ്യസേന അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കൽ വേഗത്തിലാക്കി. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കുള്ളിൽ കാബൂൾ വിമാനത്താവളം വഴി 18,000 ആളുകളെ പുറത്തെത്തിച്ചെന്ന് നാറ്റോ വക്താവ് പറഞ്ഞു.

Tags: TALIBAN TERRORafganistantaliban attack afganistan
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies