ശ്രീനഗർ : ജമ്മ കശ്മീരിലെ വികസന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയ്ക്ക് കീഴിൽ കശ്മീർ ശാന്തിയുടേയും, സമാധാനത്തിന്റെയും പര്യായമായി. കശ്മീരിന്റെ വികസനത്തിന് നന്ദി പറയുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിലെ എല്ലാ സ്കൂളുകളിലും, അംഗണവാടികളിലും കുടിവെള്ള പദ്ധതി നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. മുൻ സർക്കാരുകൾ ജമ്മു കശ്മീർ ജനതയെ വികസനത്തിൽ നിന്നും അകറ്റി ജനങ്ങളെ സ്വന്തം കുടുംബത്തിന്റെ താത്പര്യത്തിനായി പ്രയോജനപ്പെടുത്തി.
എന്നാൽ പ്രധാനമന്ത്രി ജമ്മു കശ്മീരിൽ വികസനത്തിന്റെ മറ്റൊരു യുഗത്തിന് തുടക്കമിട്ടു. അധകൃത വിഭാഗങ്ങളെ മുഖ്യധാരയിൽ എത്തിക്കുന്നതിനാണ് നരേന്ദ്ര മോദി മുൻതൂക്കം നൽകുന്നത്. ഇതിന്റെ ഫലമായി ജമ്മു കശ്മീർ എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിൽ 22, 422 സ്കൂളുകളിലും 23,926 അംഗണവാടികളിലുമാണ് സർക്കാർ പദ്ധതിയുടെ ഭാഗമായി കുടിവെള്ളം എത്തിച്ചത്.
Comments