കല്യാൺ സിംഗ്: രാമമന്ത്രം നെഞ്ചിലേറ്റിയ ജനനായകൻ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കല്യാൺ സിംഗ്: രാമമന്ത്രം നെഞ്ചിലേറ്റിയ ജനനായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2021, 10:10 am IST
FacebookTwitterWhatsAppTelegram

കൊച്ചി: മൺമറഞ്ഞത് ഉത്തർപ്രദേശിൽ ആദ്യമായി ബി.ജെ.പിയെ അധികാരമേറ്റിയ ജനകീയൻ. കല്യാൺ സിംഗിന്റെ വിയോഗം ഉത്തർപ്രദേശിലെ ഹിന്ദുത്വ പോരാട്ടത്തിൽ നികത്താനാകാത്ത നഷ്ടമാണ്. രണ്ടു തവണ മുഖ്യമന്ത്രിയായ കല്യാൺ സിംഗ് അയോദ്ധ്യാപ്രക്ഷോഭ സമയത്തെ ബി.ജെ.പിയുടെ കരുത്തായിരുന്നു. രാമമന്ത്രം നെഞ്ചിലേറ്റിയ ജനനായകനെന്ന വിശേഷണം കല്യാൺ സിംഗിന് വലിയ ജനപ്രീയത നേടിക്കൊടുത്തു.

മുലായം സിംഗിന്റെ ഭരണകാലത്തെ ശക്തനായ എതിരാളി കല്യാൺ സിംഗായിരുന്നു. അടൽബിഹാരി വാജ്‌പേയിക്കും എൽ.കെ. അഡ്വാനിക്കുമൊപ്പം ഉത്തർപ്രദേശിലെ ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ ചാലകശക്തി. പിന്നാക്കമേഖലയിൽ ഏറെ സ്വാധീനമുണ്ടായിരുന്ന കല്യാൺ സിംഗ് ഏറ്റവും വലിയ സംസ്ഥാനത്തിനെ മുന്നിൽ നിന്നും നയിച്ചു. ഉത്തർപ്രദേശിലെ ജാതിരാഷ്‌ട്രീയ സംഘർഷങ്ങളെ ഒരു പരിധിവരെ തടയാനും ദേശീയതയുടെ ശക്തമായ വക്താവാകാനും സാധിച്ച നേതാവായിരുന്നു കല്യാൺ സിംഗ്.

1992ൽ തർക്കകെട്ടിടം തകർന്ന സമയത്തെ മുഖ്യമന്ത്രി എന്ന നിലയിലാണ് പ്രതിപക്ഷത്തിന്റെ കടുത്ത എതിരാളിയായിമാറിയത്. എന്നാൽ ബി.ജെ.പിയുടെ ദേശീയ രാഷ്‌ട്രീയത്തിലെ അതിവേഗ വളർച്ചയ്‌ക്കും ഹൈന്ദവസംഘടനകളുടെ കരുത്തു കൂട്ടുന്നതിനും രാഷ്‌ട്രീയ രംഗത്തെ കല്യാൺ സിംഗിന്റെ സൗമ്യസാന്നിദ്ധ്യം വലിയ മുതൽക്കൂട്ടായി.

1932 ജനുവരി 5 നാണ് കല്യാൺ സിംഗിന്റെ ജനനം. ലോധി സമുദായാംഗമായിരുന്നു. സ്‌ക്കൂൾ കാലഘട്ടത്തിൽ രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ ശാഖയിലൂടെ നേടിയ സാമൂഹ്യസമത്വത്തിന്റെ ഉൾക്കാഴ്ച ജീവിതത്തിലുടനീളം കല്യാൺ സിംഗിന് മുതൽക്കൂട്ടായി. 1967ൽ അത്രോളിയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. ഒൻപത് തവണ എം.എൽ.എയായ കല്യാൺ സിംഗ് ഒരു തവണ എം.പിയുമായി. 1991ലാണ് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയത്. എന്നാൽ തർക്കമന്ദിരം തകർന്ന സംഭവത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചു. എന്നാൽ 1997ൽ രണ്ടാം തവണ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തി.

ഇടക്കാലത്ത് ബി.ജെ.പിയിൽ നിന്നും വിട്ട് സ്വന്തം പാർട്ടിരൂപീകരിച്ചെങ്കിലും 2004ൽ ബി.ജെ.പിയിൽ മടങ്ങിയെത്തി. 2014ൽ രാജസ്ഥാനിലും പിന്നീട് ഹിമാചലിലും കല്യാൺ സിംഗിനെ ഗവർണറാക്കി ബി.ജെ.പി മുതിർന്ന നേതാവിനെ ആദരിച്ചു. യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ ബി.ജെ.പി നടത്തുന്ന മുന്നേറ്റത്തിൽ കല്യാൺ സിംഗ് ഏറെ സംതൃപ്തനായിരുന്നു.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies