കിറ്റെക്‌സ് തെലങ്കാനയിലേക്ക് പോയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സന്തോഷ് ജോർജ് കുളങ്ങര; മനോഭാവം മാറാതെ കേരളം രക്ഷപ്പെടില്ലെന്നും ആസൂത്രണബോർഡ് അംഗം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിറ്റെക്‌സ് തെലങ്കാനയിലേക്ക് പോയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സന്തോഷ് ജോർജ് കുളങ്ങര; മനോഭാവം മാറാതെ കേരളം രക്ഷപ്പെടില്ലെന്നും ആസൂത്രണബോർഡ് അംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2021, 04:20 pm IST
Facebook
Twitter
WhatsAppTelegram

featuകൊച്ചി: കിറ്റെക്‌സ് കമ്പനിക്ക് കേരളത്തിൽ നിന്ന് തെലങ്കാനയിലേക്ക് നിക്ഷേപം മാറ്റേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനെ പരോക്ഷമായി വിമർശിച്ച് സന്തോഷ് ജോർജ് കുളങ്ങര. ആസൂത്രണബോർഡ് ടൂറിസം ഉപദേശക സമിതി അംഗം കൂടിയാണ് ലോക സഞ്ചാരിയും സഫാരി ചാനൽ ഉടമയുമായ സന്തോഷ് ജോർജ്. മലയാളത്തിലെ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ജോർജിന്റെ വിമർശനം.

തെലങ്കാന വിമാനം അയച്ച് കിറ്റെക്‌സ് ആൾക്കാരെ കൊണ്ടു പോയതു പോലെ തെലങ്കാനയിൽ ഏതെങ്കിലും വ്യവസായ ഗ്രൂപ്പ് നേരിട്ടിട്ട് മറ്റൊരു നാട്ടിലേക്കു പോകാൻ താൽപര്യപ്പെട്ടാൽ നമ്മൾ വിമാനം അയക്കുമോ? നമ്മൾ മൈൻഡ് ചെയ്യില്ല. ആ സ്ഥിതിയൊക്കെ മാറി ‘ടോട്ടൽ ചെയ്ഞ്ച്’ വന്നാൽ മാത്രമേ കേരളത്തിനു ഭാവിയുള്ളൂ ഇങ്ങനെ പോകുന്നു സന്തോഷ് ജോർജിന്റെ വിമർശനം.

സംസ്ഥാന സർക്കാരിന്റെ വൈരാഗ്യപൂർവമുളള നടപടി മൂലം കേരളത്തിൽ നടത്താനിരുന്ന 3000 കോടിയുടെ നിക്ഷേപം കിറ്റെക്‌സ് കമ്പനി തെലങ്കാനയിലേക്ക് മാറ്റിയിരുന്നു. തെലങ്കാന സർക്കാർ ഇടപെട്ട് കിറ്റെക്‌സ് കമ്പനി പ്രതിനിധികളെ പ്രത്യേക വിമാനത്തിലാണ് സംസ്ഥാനത്തേക്ക് കൂട്ടി കൊണ്ടു പോയത്. കിഴക്കമ്പലത്തുളള കിറ്റെക്‌സിന്റെ ഫാക്ടറികളിൽ അനാവശ്യ റെയ്ഡുകൾ നടത്തിയാണു കേരളത്തിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഇക്കാര്യം കിറ്റെക്‌സ് എംഡി സാബു ജേക്കബ്ബ് തന്നെ വ്യക്തമാക്കിയിരുന്നു.

അഭിമുഖത്തിൽ മലയാളികളുടെ അന്യനാടുകളിലേക്കുളള കുടിയേറ്റത്തെ കുറിച്ചും കേരളത്തിന്റെ ഭാവിയെ പറ്റിയും സന്തോഷ് ജോർജ് ആശങ്ക പ്രകടിപ്പിക്കുന്നു. മലയാളികളുടെ പ്രവാസം ഭാവിയിൽ കേരളത്തെ വലിയ തോതിൽ ബാധിക്കാനിടയുണ്ട്. ഇപ്പോൾ യുവാക്കൾ യൂറോപ്പിലേക്കാണ് കുടിയേറാൻ തയ്യാറെടുക്കുന്നത്. ഈ കുടിയേറ്റം ഗൾഫ് നാടുകളിലേക്കുളള പ്രവാസം പോലെയായിരിക്കില്ല. യൂറോപ്പിൽ പോകുന്നവർ പിന്നെ കേരളത്തിലേക്ക് മടങ്ങില്ല. അവർ അവിടെ തന്നെ ജീവിതം തുടരാനാണ് ഇഷ്ടപ്പെടുന്നത്.

ഇത്തരം പ്രവാസം ഭാവിയിൽ കേരളത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. നമ്മുടെ സംസ്‌കാരത്തെയും ഭാഷയെയും ദോഷകരമായി ബാധിക്കാൻ ഇടയാകും. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരം സ്ഥിതിയില്ല. കേരളം നേരിടുന്ന ഗുരുതരമായ അവസ്ഥ മാറണമെങ്കിൽ വിപ്ലവപരമായ നടപടികൾ വേണമെന്നും അദേഹം പറഞ്ഞു.

ഏതാനും ദിവസം മുമ്പ് ഒരു ന്യൂസ്‌പോർട്ടലിന് നൽകിയ അഭിമുഖത്തിൽ സന്തോഷ് ജോർജ് 15 വർഷങ്ങൾക്ക് ശേഷം കാര്യങ്ങൾ മനസിലാക്കുന്നവർ എന്ന് പരിഹസിച്ചത് ഇടതുപക്ഷത്തെയാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ സന്തോഷ് ജോർജ് തന്നെ താൻ ആരെയും പരിഹസിക്കാൻ വേണ്ടി പറഞ്ഞതല്ലെന്നു വ്യക്തമാക്കി വീഡിയോ ചെയ്തിരുന്നു. ഈ വിവാദം കെട്ടടങ്ങുന്നതിനു മുമ്പാണ് സംസ്ഥാന സർക്കാരിനെതിരായ വിമർശനമെന്നതും ശ്രദ്ധേയമാണ്.

Tags: TOURISMsafari
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies