തിരുവനന്തപുരം: അഫ്ഗാനിസ്താനിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ച കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ഇന്ത്യക്കാരുടേയും സുരക്ഷ ഉറപ്പാക്കിയതിന് നന്ദി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു. ട്വിറ്ററിലൂടെയാണ് പിണറായി വിജയന്റെ പ്രതികരണം.
‘മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിച്ച് നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം പ്രശംസനീയമാണ്. എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തിയതിന് നന്ദി. സഹായം ആവശ്യമുള്ള മലയാളികൾക്ക് നോർക്ക റൂട്ട്സിന്റെയോ വിദേശകാര്യ മന്ത്രാലയത്തിന്റേയോ 24 മണിക്കൂറും പ്രവർത്തിക്കുന്ന അഫ്ഗാൻ സ്പെഷ്യൽ സെല്ലുമായി ബന്ധപ്പെടാം’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
@MEAIndia & @PMOIndia's effort in the evacuation and repatriation of Indian nationals including Keralites is commendable. Thank you for ensuring the safety of all Indians. Keralites requiring assistance can contact Norka roots or MEA's 24×7 Special Afghanistan cell.
— Pinarayi Vijayan (@vijayanpinarayi) August 22, 2021
Comments