മലയാള ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവിതം സിനിമയാകുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തു. ‘തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്’ എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സജിന്‍ ലാല്‍ ആണ്. പ്രമുഖരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടൈറ്റില്‍ റിലീസ് ചെയ്തത്. സംഗീതത്തിന് പ്രാധാന്യം നല്‍കികൊണ്ടാണ് സിനിമ ഒരുക്കുന്നത്. അഞ്ചു ഗാനങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2022 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചും അണിയറ പ്രവര്‍ത്തകരെക്കുറിച്ചും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ക്രയോണ്‍സ്, താങ്ക് യു വെരിമച്ച്, ഹന്ന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴ്സിനിമ അടക്കം അഞ്ചു ചിത്രങ്ങള്‍ സജിന്‍ ലാല്‍ സംവിധാനം ചെയ്തിട്ടുണ്ട്.
എഴുത്തച്ഛന്റെ ജീവതം ഒരിടപോലും വിട്ടുപോകാതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുകയാണ് സംവിധായകന്റെ ലക്ഷ്യം. നടനായും സംവിധായകനായും മലയാള ചലച്ചിത്ര-നാടക-ടെലിവിഷന്‍ രംഗത്ത് വര്‍ഷങ്ങളായി സജീവമാണ് സജിന്‍ ലാല്‍.
തുഞ്ചത്ത് രാമനുജന്‍ എഴുത്തച്ഛന് എന്ന ചിത്രത്തിന്റെയൊപ്പം ഫുലന് ദേവിയുടെ കഥയും സജിന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നുണ്ട്.
Comments