അടുത്ത കാലത്തായി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു സിനിമയാണ് ഹോം. സിനിമയിലെ നായികയും നായകനുമായ കുട്ടിയമ്മയെയും ഒലിവര്‍ ട്വിസ്റ്റിനെയും അവതരിപ്പിച്ച് ഫലിപ്പിച്ച ഇന്ദ്രന്‍സും മഞ്ജു പിള്ളയും പ്രേക്ഷകരുടെ മനസ്സില്‍ വലിയൊരു ഇടം നേടിക്കഴിഞ്ഞു. സാധാരണ വീടിനുള്ളിലെ അച്ഛനും അമ്മയും അവരുടെ മക്കളും ചേരുന്ന വിശാല ലോകത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ കുടുംബ ചിത്രമാണ് ഹോം
ഇപ്പോഴിതാ ഹോമിലെ ഒലിവര്‍ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും വിവാഹചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഇരുവരുടെയും കല്യാണ ഫോട്ടോ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിലുളളത് ഒലിവറും കുട്ടിയമ്മയുമല്ല. 1997 ല്‍ പുറത്തിറങ്ങിയ ‘നീ വരുവോളം’ എന്ന സിനിമയിലെ രംഗമാണ്. ദിലീപും ദിവ്യ ഉണ്ണിയും നായികാ നായകന്മാരായ ചിത്രമായിരുന്നു നീ വരുവോളം.
എന്നാല്‍ ഒലിവറിനും കുട്ടിയമ്മയ്‌ക്കും പ്രേരകമായത് ഹോം സംവിധായകന്‍ റോജിന്‍ തോമസിന്റെ അച്ഛനും അമ്മയുമാണ്. നടി മഞ്ജു പിള്ളയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെയും മഞ്ജു പിള്ളയുടെയും മക്കളുടെ വേഷം കൈകാര്യം ചെയ്തത് ശ്രീനാഥ് ഭാസി, നസ്ലന്‍ എന്നിവരാണ്.















