പഞ്ചാബിൽ കോൺഗ്രസിൽ തമ്മിലടി രൂക്ഷം; അമരീന്ദറിനെതിരെ ട്വിറ്ററിൽ തുറന്ന പോരുമായി സിദ്ധു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പഞ്ചാബിൽ കോൺഗ്രസിൽ തമ്മിലടി രൂക്ഷം; അമരീന്ദറിനെതിരെ ട്വിറ്ററിൽ തുറന്ന പോരുമായി സിദ്ധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2021, 05:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോദ് സിംഗ് സിദ്ധുവും തമ്മിലുളള അഭിപ്രായഭിന്നത കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. പഞ്ചാബിൽ അമരീന്ദർ സിങ് സർക്കാർ കരിമ്പ് കർഷകർക്കുളള താങ്ങുവില വില പ്രഖ്യാപിച്ചതിനു പിന്നാലെ വന്ന സിദ്ധുവിന്റെ വിമർശിച്ചുളള ട്വീറ്റാണ് പുതിയ തർക്കത്തിന് കാരണമായിരിക്കുന്നത്.

കരിമ്പ് കർഷകരുടെ പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് സിദ്ധു ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ഉയർന്ന തോതിൽ കൃഷി നടത്തുന്ന പഞ്ചാബിൽ കർഷകരോട് കാണിക്കുന്ന അവഗണന അനുവദിക്കാനാവില്ല. പഞ്ചാബിൽ കർഷകർക്ക് പ്രഖ്യാപിച്ച താങ്ങുവില അയൽ സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ്, ഉത്താഖണ്ഡ് എന്നിവിടങ്ങളിലെ കർഷകർക്ക് ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണ്.

2018ന് ശേഷം ഇപ്പോഴാണ് വില വർധിപ്പിക്കുന്നത്. എന്നാൽ ഉത്പാദന ചെലവിൽ 30 ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്. താങ്ങ് വില ഉടൻ വർധിപ്പിക്കണമെന്നും കർഷകരുടെ കുടിശ്ശിക വിതരണം ചെയ്യണമെന്നും സിദ്ധു ആവശ്യപ്പെട്ടു. പഞ്ചസാര മില്ലുകളുടെ ആധുനികവത്കരണം നടപ്പാക്കണം. പഞ്ചാബ് സർക്കാരിന്റെ കാർഷിക നയം കർഷകർക്ക് ഗുണം ചെയ്യുന്നില്ലെന്നും ട്വീറ്റിൽ വിമർശനമുണ്ട്.

പാർട്ടിയും സർക്കാരും തമ്മിലുളള ഏകോപനം ശക്തമാക്കാൻ 10 അംഗ നയരൂപീകരണസമിതി വേണമെന്ന അമരീന്ദർ സിംഗിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷന്റെ ട്വീറ്റ്. ഇരു നേതാക്കളും തമ്മിലുളള വാക്‌പോര് തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പ്രശ്‌നപരിഹാരമെന്ന നിലയ്‌ക്കാണ് ഹൈക്കമാന്റ് ഇടപെട്ട് സിദ്ധുവിനെ സംസ്ഥാന അധ്യക്ഷനാക്കിയത്.

ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ കടുത്ത എതിർപ്പിനെ മറികടന്നാണ് ദേശീയ നേതൃത്വം സിദ്ധുവിനെ പാർട്ടിയുടെ അമരത്ത് പ്രതിഷ്ഠിച്ചത്. സിദ്ധുവിന്റെ നിരന്തര പ്രസ്താവനക്കെതിരെ അമരീന്ദർ സിംഗ് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയോട് നേരത്തെ പരാതി പറഞ്ഞിരുന്നു. കോൺഗ്രസ് അധ്യക്ഷന്റെ വിമർശനം സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കുമെന്നും പൊതുജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നം ക്യാപ്റ്റൻ നേതൃത്വത്തെ അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

അടുത്ത വർഷം മാർച്ചിലാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ തമ്മിലുണ്ടാകുന്ന വാക്‌പോര് കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Tags: punjab-congress
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies