ഹിമാചൽപ്രദേശ്: ചണ്ഡീഗഡ് – മണാലി ദേശീയപാത (എൻ. എച്ച് 3) അടച്ചു. മാണ്ടി ജില്ലയിലെ പാന്തോയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് റോഡ് അടച്ചത്. ഒരാഴ്ചയായി സംസ്ഥാനത്ത് കനത്ത മഴപെയ്യുകയാണ്. ഇതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
വലിയ പാറ കഷണങ്ങൾ റോഡിലേക്ക് വീണുകിടക്കുകയാണ്. മണ്ണുമാന്തി യന്ത്രം, ക്രെയിൻ തുടങ്ങിയ ഉപയോഗിച്ച് ഗതാഗതം പുന:സ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ. ദേശീയപാത അതോറിട്ടി അധികൃതരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
ഇന്ന് വൈകീട്ട് തന്നെ ദേശീയപാത തുറക്കുമെന്നും അറ്റകുറ്റപണികൾ പിന്നീട് നടത്തുമെന്നും ജില്ലാ പോലീസ് മേധാവി ആശിഷ് ശർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മണാലിയിലേക്കുള്ള പ്രധാന പാതയാണിത്. ഇന്ന് പുലർച്ചെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണാലിയിലേക്കും തിരിച്ചുമുള്ള നിരവധി യാത്രക്കാർ വഴിയിൽ കുടുങ്ങി കിടക്കുകയാണ്.
Comments