ന്യൂഡൽഹി: ലോകത്തെ ഏറ്റവും സുരക്ഷിതമായ 50 നഗരങ്ങളിൽ മുംബൈയും ഡൽഹിയും ഇടം പിടിച്ചു. എക്കണോമിക്സ് ഇന്റലിജൻസ് യൂണിറ്റി (ഇ ഐ യു)ന്റെ പുതിയ റിപ്പോർട്ടിലാണ് രണ്ടു ഇന്ത്യൻ നഗരങ്ങൾ ഉള്‍പെട്ടത്.
തലസ്ഥാന നഗരമായ ഡൽഹി 48ഉം വ്യവസായ തലസ്ഥാനം ആയ മുംബൈ 50ആം സ്ഥാനത്തും ആണ്.റിപ്പോർട്ട് പ്രകാരം ഡെന്മാർക്ക് തലസ്ഥാനം ആയ കോപ്പൻഹേഗൻ ആണ് ഏറ്റവും സുരക്ഷിത നഗരം.കാനഡയിലെ ടോറോന്റോ രണ്ടും സിംഗപ്പൂർ മൂന്നും സ്ഥാനത്ത് ആണ്.
സിഡ്നി, ടോക്കിയോ,ആംസ്റ്റർഡാം എന്നീ നഗരങ്ങൾ യഥാക്രമം നാലും അഞ്ചും ആറും റാങ്കിംഗിൽ ഉണ്ട്.ന്യൂസിലാണ്ടിലെ വെല്ലിങ്ടൺ,ഹോങ്കോങ്,മെൽബൺ,സ്റ്റോക്ക് ഹോം എന്നീ നഗരങ്ങളാണ് തുടര്‍ന്നുളള സ്ഥാനങ്ങളിലുളളത്.ഇഐയു 2015 മുതൽ ആണ് സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്ത് വിട്ടു തുടങ്ങി യത്. അഞ്ച് ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഡിജിറ്റൽ,ആരോഗ്യം,അടിസ്ഥാനസൗകര്യം,വ്യക്തിസുരക്ഷ,പരിസ്ഥിതിസുരക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് സുരക്ഷിത നഗരങ്ങളെ തെരഞ്ഞെടുത്തത്.
Comments