മൈസൂരു കൂട്ട ബലാത്സംഗം:വിവാദ പരാമർശം അംഗീകരിക്കാനാകില്ല ; വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൈസൂരു കൂട്ട ബലാത്സംഗം:വിവാദ പരാമർശം അംഗീകരിക്കാനാകില്ല ; വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2021, 09:13 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : മൈസൂരു കൂട്ടബലാത്സംഗ കേസിലെ പെൺകുട്ടിയോട് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വിവാദ പരാമർശം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വൈകിട്ട് ഏഴ് മണിക്ക് അവിടെ എന്തു ചെയ്യുകയായിരുന്നുവെന്ന പെൺകുട്ടിയോടുള്ള ആഭ്യന്തര മന്ത്രിയുടെ ചോദ്യം തീർത്തും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അരഗ ജ്ഞാനേന്ദ്രയുടെ പരാമർശത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.

പെൺകുട്ടിയെക്കുറിച്ച് ആഭ്യന്തര മന്ത്രി നടത്തിയ അഭിപ്രായ പ്രകടനത്തിനോട് യോജിക്കാനാകില്ല. സംഭവത്തിൽ അദ്ദേഹത്തിനോട് ഉടൻ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രിയുടെ പരാമർശത്തിനെ പിന്തുണയ്‌ക്കാൻ ഒരിക്കലും സർക്കാരിനാകില്ല. കേസിലെ പുരോഗതികൾ സംബന്ധിച്ച വിവരങ്ങൾ തൽക്ഷണം അറിയിക്കണമെന്നാണ് പോലീസിന് നൽകിയ നിർദേശം. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രിയുടെ വിഷയത്തിൽ ബിജെപി നേതാവ് എസ് പ്രകാശും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എല്ലാ ബലാത്സംഗക്കേസുകളും സെൻസിറ്റീവാണ്. അത്തരം സംഭവങ്ങളിൽ തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെയാകണം പ്രതികരണം. വിഷയത്തെ രാഷ്‌ട്രീയവത്കരിക്കുന്നത് നല്ല പ്രവണതയല്ലെന്നും കോൺഗ്രസ് അതിനാണ് ശ്രമിക്കുന്നതെന്നും എസ് പ്രകാശ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ടുണ്ടായ ബലാത്സഗക്കേസിൽ ദേശീയ വനിതാ കമ്മീഷനും ഇടപെടൽ നടത്തിയിരുന്നു. എഡിജിപി പ്രതാപ് റെഡ്ഡിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

വിദ്യാർത്ഥികളായ പെൺകുട്ടിയും സുഹൃത്തും മൈസൂരിലുള്ള ചാമുണ്ഡി ഹിൽസ് സന്ദർശിക്കാൻ പോകവെയാണ് നിർഭാഗ്യകരമായ സംഭവം നടന്നത്. പണം ആവശ്യപ്പെട്ട അജ്ഞാതരായ ആറംഗ സംഘം ഇരുവരെയും ആക്രമിച്ചു. കൂട്ടബലാത്സംഗത്തിന് വിധേയയായ പെൺകുട്ടിയെയും ക്രൂരമായി മർദ്ദിക്കപ്പെട്ട സുഹൃത്തിനെയും പ്രദേശവാസികളാണ് പിന്നീട് ആശുപത്രിയിൽ എത്തിച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ അറസ്റ്റ് നടക്കുമെന്നുമെന്നുമാണ് വിവരം.

Tags: basavaraj bommaimysore gang rape caseAraga Jnanendra
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies