പൂനെ: സൈനിക ആസ്ഥാനങ്ങളുടെ പ്രവർത്തനം വിലയിരുത്തി കരസേനാ മേധാവി. ജനറൽ എം.എം.നരവാനേയാണ് പൂനെ കേന്ദ്രമാക്കിയുള്ള പശ്ചിമ കമാന്റ് സന്ദർശിച്ചത്. ഏഷ്യൻ മേഖലയിലെ അതിവേഗം മാറുന്ന സാഹചര്യം കണക്കിലെടുത്ത് സൈന്യം തയ്യാറെടുപ്പിലാണ്. ഏത് സാഹചര്യവും നേരിടാൻ പാകത്തിന് സേനകളുടെ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യുന്നതായിരുന്നു സന്ദർശനം എന്നും കരസേന വൃത്തങ്ങൾ അറിയിച്ചു.
‘ജനറൽ എം.എം.നരവാനേ പൂനെയിലെ പശ്ചിമ കമാന്റ് സന്ദർശിച്ചു. സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ സേനാ മേധാവി വിലയിരുത്തി. മഹാരാഷ്ട്രയിലെ ഭരണകൂടത്തിന് നൽകിക്കൊണ്ടിരിക്കുന്ന സഹായത്തിന് നരവാനേ സൈനികരെ അഭിനന്ദിച്ചു. കൊറോണ ബോധവൽക്കരണ രംഗത്തും ദുരിതാശ്വാസപ്രവർത്തനത്തിലും സൈന്യത്തിന്റെ സമയോചിതമായ ഇടപെടലുകൾ ഏറെ പ്രശംസനീയമാണെന്നും നരവാനേ പറഞ്ഞു.
അഫ്ഗാൻ മേഖലയിൽ ഉണ്ടായിരിക്കുന്ന ഭരണകൂട തകർച്ച ഇന്ത്യൻ സൈന്യം ഏറെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. നിലവിൽ വ്യോമസേനയാണ് അഫ്ഗാനിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഭീകരരുടെ അതിർത്തികടന്നുള്ള നുഴഞ്ഞുകയറ്റ സാദ്ധ്യതകളും മുൻകൂട്ടികണ്ട് ഇന്ത്യൻ കരസേനയുടെ എല്ലാ മേഖലയിലേയും കമാന്റുകൾ അതീവ ജാഗ്രതയിലാണ്.
Comments