വിളിപ്പേര് പെരുച്ചാഴി ആപ്പു; കെട്ടിപ്പടുത്തത് കേരളത്തിലെ "ഡി കമ്പനി" ; കരിപ്പൂർ സ്വർണക്കടത്തിൽ വലയിലായത് നിർണായക കണ്ണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിളിപ്പേര് പെരുച്ചാഴി ആപ്പു; കെട്ടിപ്പടുത്തത് കേരളത്തിലെ “ഡി കമ്പനി” ; കരിപ്പൂർ സ്വർണക്കടത്തിൽ വലയിലായത് നിർണായക കണ്ണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2021, 06:41 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കരിപ്പൂർ സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് കർണ്ണാടകയിൽ നിന്ന് പിടിയിലായ കൊടുവള്ളി കിഴക്കോത്ത് ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കൽ മുഹമ്മദ് പടുത്തുയർത്തിയത് കേരളത്തിലെ ‘ഡി കമ്പനി’.വിദേശത്തുനിന്നും സ്വർണക്കളളക്കടത്ത് നടത്തി ആപ്പുവിന്റെ മാഫിയാ പ്രവർത്തനങ്ങൾക്ക് ഒരു കാലത്ത് മുംബൈ മഹാനഗരത്തെ നിയന്ത്രിച്ചിരുന്ന ദാവൂദിന്റെ ഡി കമ്പനിയുടെ പ്രവർത്തനങ്ങളുമായി സമാനതകളേറെ.

കൊലപാതക ശ്രമം അടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുച്ചാഴി ആപ്പുവിന്റെ അറസ്റ്റോടെ കരിപ്പൂർ സ്വർണകവർച്ചാ കേസിന്റെ നിർണായക ഘട്ടം അന്വേഷണ സംഘം പിന്നിട്ടു. ഈ കേസിലെ പ്രധാന പ്രതിയാണ് ഇയാൾ.

പിടിയിലായതോടെയാണ് ഇയാളുടെ മാഫിയാ പ്രവർത്തനങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കാൻ പോലീസിനായത്. കരിപ്പൂർ സ്വർണകവർച്ചാക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രണ്ടുമാസമായി നിരീക്ഷണത്തിലായിരുന്നു ഇയാൾ. കൊടുവള്ളിയിലുള്ള ആപ്പുവിന്റെ വീടിനുചുറ്റം സിസിടിവി ക്യാമറകളടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

കേസന്വേഷണത്തിന്റെ ഭാഗമായി വീട്ടിൽ പോലീസ് എത്തുന്ന സമയത്ത് തന്നെ ഒളിസങ്കേതത്തിൽ ഇരുന്ന് മൊബൈലിൽ നിരീക്ഷിക്കും. ഒളിവിലായിരുന്നുവെങ്കിലും ആപ്പു ‘ലൈവ് ‘ ആയിരുന്നു എന്ന് ചുരുക്കം. പോലീസിന്റെ നീക്കങ്ങൾ വീക്ഷിച്ച് അനുചരൻമാർക്ക് മാർഗനിർദ്ദേശങ്ങൾ നൽകികൊണ്ടിരുന്നു.

ഇയാളെ അന്വേഷിച്ച് വീട്ടിൽ ചെന്ന കാരണത്താൽ അന്വേഷണ ഉദ്യോഗസ്ഥരുടെ വീട്ടുകാരെ തട്ടികൊണ്ടുപോകുമെന്നും ആക്രമിക്കുമെന്നും പല തവണ ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.

പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയതോടെ ഗോവയിലേക്ക് മുങ്ങി. അവിടെ ആപ്പുവും സംഘവും ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലും ആയിരുന്നു താമസം. സഞ്ചരിക്കാൻ വിലകൂടിയ വാഹനങ്ങളും.

പോലീസിനെ വെല്ലുവിളിച്ച് വിലസി. കസ്റ്റഡിയിലെടുക്കുമ്പോൾ വിലകൂടിയ ഐ ഫോണുകൾ, നിരവധി സിംകാർഡുകൾ എന്നിവയും കണ്ടെടുത്തു. വിദേശത്തേക്ക് കടക്കാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് കർണ്ണാടകയിലെ ബൽഗാമിൽ നിന്ന് പിടിയിലാവുന്നത്.

കൊടുവള്ളിയിലും ബെംഗളൂരിലും വയനാട്ടിലെ ചില റിസോർട്ടുകളിലും സങ്കേതങ്ങൾ പ്രവർത്തിക്കുന്നു. വിദേശത്തുനിന്ന് സ്വർണംകൊണ്ടുവരുന്നവരെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുന്നതിനും തടവിൽ പാർപ്പിക്കുന്നതിനും സങ്കേതങ്ങൾ ഉപയോഗിക്കുന്നതായി പോലീസ് പറഞ്ഞു. തീർത്തും നിഗൂഢതകൾ നിറഞ്ഞതായിരുന്നു ആപ്പുവിന്റെ പ്രവർത്തനം. ഒരേ സമയം സ്വർണക്കടത്തുകാരൻ ആയും സ്വർണകവർച്ചക്കാരൻ ആയും ഹവാല പണം ഇടപാടുകാരനായും അത് കവർച്ച ചെയ്യുന്നവനായും രംഗപ്രവേശം ചെയ്യും.

Tags: gold roberryKerala PoliceKARIPUR GOLD SMUGGLING
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies