ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,083 പേർക്ക് കൊറോണ. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്ത് സ്ഥിരീകരിച്ച കൊറോണ കേസുകളിൽ ഭൂരിഭാഗവും കേരളത്തിലാണ്.
ആകെ 3,26,95,030 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3,18,88,642 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 35,840 പേർ കൂടി രോഗമുക്തി നേടിയതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,68,558 ആയി.
കഴിഞ്ഞ ദിവസമുണ്ടായ 460 മരണങ്ങളാണ് കൊറോണയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 4,37,830 ആയി ഉയർന്നു.
ആകെ രോഗികളുടെ 1.13 ശതമാനമാണ് ചികിത്സയിൽ ഉള്ളത്. 2.28 ശതമാനമാണ് രാജ്യത്തെ പ്രതിവാര ടിപിആർ. അതേസമയം പ്രതിദിന ടിപിആർ 2.57 ആയി താഴ്ന്നിട്ടുണ്ട്.
കൊറോണ വാക്സിനേഷന്റെ ഭാഗമായി ഇതുവരെ 63.09 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.
Comments